ഹ്യുണ്ടായ് ഐ.പി.ഒക്ക്
February 6, 2024ന്യൂഡൽഹി: ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നു. ഈ വർഷം അവസാനം നടത്തുന്ന പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) യിലൂടെ 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. മാരുതി സുസുകി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്.എം.ഐ.എൽ). 15-20 ശതമാനം ഓഹരിയാണ് ഐ.പി.ഒയിലൂടെ വിൽക്കുക. പദ്ധതി യാഥാർഥ്യമായാൽ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐ.പി.ഒയായി മാറും.
നിലവിൽ എൽ.ഐ.സിയുടെ 21,000 കോടി ഐ.പി.ഒ ആണ് ഏറ്റവും വലുത്. 1996ൽ പ്രവർത്തനം തുടങ്ങിയ എച്ച്.എം.ഐ.എല്ലിന് 13 മോഡലുകളുണ്ട്. 1366 ഷോറൂമുകളും 1549 സർവിസ് സെൻററുകളുമുണ്ട്.