കേന്ദ്രബജറ്റ്: ധനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുള്ള ആറ് കാര്യങ്ങൾ
January 27, 2024 0 By BizNewsഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റായിരിക്കും.
2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.
ബജറ്റിൽ ഇടം പിടിക്കുന്നതിന് സാധ്യതയുളള പ്രഖ്യാപനങ്ങളിവയാണ്..
- ക്ഷേമ ചെലവുകൾ വർധിപ്പിക്കാനും 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാനും സർക്കാർ നടപടിയെടുത്തേക്കും.
- നികുതി കുറയ്ക്കുന്നതിനും കൃഷിക്കും ഗ്രാമീണ മേഖലകൾക്കും പിന്തുണ നൽകുന്നതിനുമുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കും. പ്രതികൂല കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, പണപ്പെരുപ്പം എന്നിവ മറികടക്കുന്നതിന് നടപടികൾ ഉണ്ടാകും
- ഡിജിറ്റലൈസ്ഡ് ഇന്ത്യ, ഗ്രീൻ ഹൈഡ്രജൻ, ഇലക്‌ട്രിക് വാഹനങ്ങൾ (ഇവികൾ), ബ്രോഡ്‌ബാൻഡ് എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് അടിസ്ഥാന സൌകര്യ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചേക്കും.
- വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ, ഭക്ഷ്യ-വളം സബ്‌സിഡികൾക്കായി ഏകദേശം 4 ട്രില്യൺ രൂപ അനുവദിച്ചേക്കും
- ചെലവ് കുറഞ്ഞ ഭവന പദ്ധതികൾക്കുള്ള പണം സർക്കാർ 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചേക്കാം. 2023 ലെ ₹79,000 കോടിയിൽ നിന്ന് 2024/25 ലെ ചെലവ് കുറഞ്ഞ ഭവനങ്ങൾക്കായുള്ള വിഹിതം 1 ട്രില്യൺ ആയി ഉയർത്താൻ സാധ്യതയുണ്ട്. പ്രവചനങ്ങൾ അനുസരിച്ച്, നഗര മേഖലകളിലെ ഭവന ക്ഷാമം 1.5 ദശലക്ഷത്തിലധികം ആണ്. 2030 ഓടെ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
- കൂടാതെ, ഓഹരി വിറ്റഴിക്കലിലൂടെ 510 ബില്യൺ രൂപ സമാഹരിക്കാൻ സർക്കാർ ലക്ഷ്യം വച്ചിട്ടുണ്ട്.