2000 ജീവനക്കാരെ ടി.സി.എസ് അന്യായമായി സ്ഥലംമാറ്റിയതായി പരാതി; ഇടപ്പെട്ട് മഹാരാഷ്ട്ര സർക്കാർ

2000 ജീവനക്കാരെ ടി.സി.എസ് അന്യായമായി സ്ഥലംമാറ്റിയതായി പരാതി; ഇടപ്പെട്ട് മഹാരാഷ്ട്ര സർക്കാർ

January 2, 2024 0 By BizNews

ന്യൂഡൽഹി: 2000 ജീവനക്കാരെ ടി.സി.എസ് അന്യായമായി സ്ഥലംമാറ്റിയതായി പരാതി. നോട്ടീസ് പോലും നൽകാതെ കമ്പനി ജീവനക്കാരെ സ്ഥലം മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ ടി.സി.എസിന് മഹാരാഷ്ട്ര സർക്കാർ നോട്ടീസയച്ചു.

ഐ.ടി ജീവനക്കാരുടെ സംഘടനയായ നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി സെനറ്റാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. 2000 ജീവനക്കാരെ നോട്ടീസ് പോലും നൽകാതെ അന്യായമായി വിവിധ നഗരങ്ങളിലേക്ക് സ്ഥലംമാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.

​കമ്പനിയുടെ ട്രാൻസ്ഫറിനോട് സഹകരിക്കാത്ത ആളുകളോട് അച്ചടക്ക നടപടിയുണ്ടാകുമെന്ന് ടി.സി.എസ് ഭീഷണിപ്പെടുത്തിയതായി യൂണിയൻ പ്രസിഡന്റ് ഹർപ്രീത് സിങ് സലൂജ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 300 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.

ജീവനക്കാർക്ക് അയച്ച ഇമെയിലിൽ 14 ദിവസത്തിനകം ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളം തടഞ്ഞുവെക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവുമെന്നും ടി.സി.എസ് അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ടി.സി.എസ് 900 ജീവനക്കാരുടെ ശമ്പളം തടഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചിലർക്ക് 6000 രൂപ മാത്രമാണ് ശമ്പളം നൽകിയതെന്നും വാർത്തകളുണ്ട്.