സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ കൂടുതൽ എറണാകുളത്ത്

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ കൂടുതൽ എറണാകുളത്ത്

January 2, 2024 0 By BizNews

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സം​രം​ഭ​ക വ​ർ​ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ. ഡി​സം​ബ​ർ 30 വ​രെ സം​സ്ഥാ​ന​ത്താ​കെ 2,03,379 സം​രം​ഭ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്​​ത​തി​ൽ 20,381ഉം ​എ​റ​ണാ​കു​ളത്താണ്. 19,988 എ​ണ്ണ​വു​മാ​യി തൃ​​ശൂ​രാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. 19,836 സം​രം​ഭ​വു​മാ​യി മ​ല​പ്പു​റ​വും തി​രു​വ​ന​ന്ത​പു​ര​വും(19,713) പി​ന്നി​ലു​ണ്ട്. 19,281 ആ​ണ്​ കൊ​ല്ലം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​തെ​ങ്കി​ൽ പാ​ല​ക്കാ​ട്​- 17,725, കോ​ഴി​ക്കോ​ട്​- 17,275 എ​ന്നി​ങ്ങ​നെ​യാ​ണ്. പ​ത്ത​ന​തി​ട്ട (8255), ഇ​ടു​ക്കി (5548), വ​യ​നാ​ട് (6053), കാ​സ​ർ​കോ​ട്​ (6186) ജി​ല്ല​ക​ളി​ൽ നാ​ല​ക്കം ക​ട​ന്നി​ല്ല.

സം​രം​ഭ​ക വ​ർ​ഷം ആ​രം​ഭി​ച്ച 2022-23 ൽ ​ആ​കെ 1,39,840 സം​ര​ഭം തു​ട​ങ്ങി​യ​പ്പോ​ൾ 2023-24ൽ ​ഇ​തു​വ​രെ 63,539 എ​ണ്ണ​മാ​ണ്​ തു​ട​ങ്ങി​യ​ത്. പു​തു​താ​യി ആ​രം​ഭി​ച്ച​തി​ൽ 64,127 എ​ണ്ണ​വും സ്ത്രീ​സം​രം​ഭ​ങ്ങ​ളാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട 8752 സം​രം​ഭ​ങ്ങ​ളു​മു​ണ്ട്.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി എ​ട്ടു മാ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ ല​ക്ഷ്യം കൈ​വ​രി​ച്ചി​രു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ എം.​എ​സ്.​എം.​ഇ മേ​ഖ​ല​യി​ലെ ബെ​സ്റ്റ് പ്രാ​ക്ടീ​സ് അം​ഗീ​കാ​രം നേ​ടി​യ പ​ദ്ധ​തി​യാ​ണി​ത്. സം​രം​ഭ​ക​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും 1153 പ്ര​ഫ​ഷ​ന​ലു​ക​ളെ നി​യ​മി​ച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്കു​ക​ൾ സ്ഥാ​പി​ച്ചു. എ​ല്ലാ സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കും (എം.​എ​സ്.​എം.​ഇ) നാ​ലു​ ശ​ത​മാ​നം പ​ലി​ശ​ക്ക്​ വാ​യ്പ ന​ൽ​കു​വാ​ൻ സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് ക​മ്മി​റ്റി​യു​മാ​യി ചേ​ർ​ന്ന് കേ​ര​ള എ​ന്റ​ർ​പ്രൈ​സ​സ് ലോ​ൺ സ്കീം ​അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ച്ച വാ​യ്പ/ ലൈ​സ​ൻ​സ്​/ സ​ബ്സി​ഡി മേ​ള​ക​ളി​ൽ ല​ഭി​ച്ച 5556 അ​പേ​ക്ഷ​ക​ളി​ൽ108 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യും 4919 ലൈ​സ​ൻ​സു​ക​ൾ​ക്കും 1059 സ​ബ്‌​സി​ഡി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ച്ചു. 

ക്ര​മ ന​മ്പ​ർ, ജി​ല്ല-2022-23 ൽ ​ആ​രം​ഭി​ച്ച സം​രം​ഭം, 2023-24 ൽ ​ആ​രം​ഭി​ച്ച സം​രം​ഭം,2023 ഡി​സം​ബ​ർ 30 വ​രെ​യു​ള്ള ആ​കെ സം​രം​ഭ​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ

1 തി​രു​വ​ന​ന്ത​പു​രം 14,434 5,279 19,713

2 കൊ​ല്ലം 11,985 7,296 19,281

3 പ​ത്ത​നം​തി​ട്ട 5,532 2,723 8,255

4 ആ​ല​പ്പു​ഴ 9,953 5,284 15,237

5 കോ​ട്ട​യം 7,958 3,725 11,683

6 ഇ​ടു​ക്കി 4,112 1,436 5,548

7 എ​റ​ണാം​കു​ളം 14,128 6,253 20,381

8 തൃ​ശൂ​ർ 14,123 5,865 19,988

9 പാ​ല​ക്കാ​ട്​ 12,557 5,168 17,725

10 മ​ല​പ്പു​റം 12,428 7,408 19,836

11 കോ​ഴി​ക്കോ​ട്​ 12,224 5,051 17,275

12 വ​യ​നാ​ട്​ 3,950 2,103 6,053

13 ക​ണ്ണൂ​ർ 11,702 4,516 16,218

14 കാ​സ​ർ​കോ​ട്​ 4,754 1,432 6,186

ആ​​​കെ 139840, 63539, 203379