2030-ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം

2030-ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം

September 27, 2018 0 By

ലണ്ടന്‍: ഇന്ത്യ 2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രവചനം. ഒരു പതിറ്റാണ്ടുകൊണ്ട് സമ്പദ്ഘടനയില്‍ ജപ്പാനെ പിന്തള്ളിയാകും രാജ്യം മൂന്നാമതെത്തുക. ലണ്ടന്‍ കേന്ദ്രീകരിച്ച് ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്.എസ്.ബി.സി. ഹോള്‍ഡിങ്സിന്റേതാണ് റിപ്പോര്‍ട്ട്.

2030-ഓടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ 5.9 ലക്ഷം കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷം ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു.

2030-ല്‍ യു.എസിനെ പിന്തള്ളി ചൈന ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.26 ലക്ഷം കോടി ാളറിന്റേതായിരിക്കും ഈ കാലയളവിലെ ചൈനയുടെ ജി.ഡി.പി. യു.എസിന്റേത് 25.2 ലക്ഷം കോടി ഡോളറും.