സാം ആൾട്ട്മാന്റെ വരവിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഓഹരി വില ഉയർന്നു

സാം ആൾട്ട്മാന്റെ വരവിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഓഹരി വില ഉയർന്നു

November 21, 2023 0 By BizNews

മുംബൈ: ഓപ്പൺ എ.ഐയുടെ സഹസ്ഥാപകരായ സാം ആൾട്ട് മാനെയും ഗ്രേക് ബ്രോക്ക്മാനേയും കമ്പനിയിലെടുത്തതിന് പിന്നാലെ മൈക്രോസോഫ്റ്റ് ഓഹരികളിൽ മുന്നേറ്റം. മെക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീമിനെ ഇരുവരും നയിക്കുമെന്ന വാർത്തകൾ പുറത്ത് വന്നതോടെയാണ് കമ്പനി ഓഹരികൾ കുതിച്ചത്.

തിങ്കളാഴ്ച മൈക്രോസോഫ്റ്റ് ഓഹരികൾ1.9 ശതമാനം ഉയർന്നിരുന്നു. ഓപ്പൺഎ.ഐ സി.ഇ.ഒ സ്ഥാനത്ത് നിന്ന് ആൾട്ട്മാനെ മാറ്റിയത് കമ്പനിയുടെ മൈക്രോസോഫ്റ്റുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഓപൺഎ.ഐ പുറത്താക്കിയ സാം ആൾട്ട്മാനെ കഴിഞ്ഞ ദിവസമാണ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് സ്വന്തം തട്ടകത്തിലെത്തിച്ചത്. മേധാവി സത്യ നാദെല്ലയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സാം ​​​ആ​​​ൾ​​​ട്ട്മാ​​​നെ സി.ഇ.ഒ സ്ഥാ​ന​ത്ത് തി​രി​കെ​യെ​ത്തി​ക്കാ​ൻ ചാ​​​റ്റ് ജി.​​​പി.​​​ടി തലവൻമാരായ ഓ​​​പ​​​ൺ എ.​​​ഐ നീ​ക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് സത്യ നാദെല്ലയുടെ പ്രഖ്യാപനം.

ആൾട്ട് മാനും ഓപൺഎ.ഐ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാനുമടക്കമുള്ള ചില സഹപ്രവർത്തകർ മൈക്രോസോഫ്റ്റിൽ ചേരുമെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ നാദെല്ല അറിയിച്ചു. കമ്പനിയുടെ പുതിയ അഡ്വാന്‍സ്ഡ് എ.ഐ റിസര്‍ച്ച് ടീമിന്റെ മേധാവി സ്ഥാനത്തേക്കാണ് ഓള്‍ട്ട്മാന്‍ കൊണ്ടുവരുന്നത്.

ശ​നി​യാ​ഴ്ച​യാ​ണ് ആൾട്ട്മാനെ ഓപൺഎഐ പു​റ​ത്താ​ക്കി​യ​ത്. ചീ​​ഫ് ടെ​​ക്നോ​​ള​​ജി ഓ​​ഫി​​സ​​ർ മീ​​റ മു​​റാ​​ട്ടി​​ക്കായിരുന്നു തുടർന്ന് താ​​ൽ​​ക്കാ​​ലി​​ക സി.​​ഇ.​​ഒ ചുമത നൽകിയത്. എന്നാൽ തൊട്ടുപിന്നാലെ മിറയെ മാറ്റി എമ്മറ്റ് ഷിയറിനെ ഇടക്കാല സി.ഇ.ഒ ആക്കിയിരുന്നു. അവരെയാണ് സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

‘ഞാ​ൻ ഓ​പ​ൺ ഐ ​ടീ​മി​നെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു’ എ​ന്ന് ആ​ൾ​ട്ട്മാ​ൻ എ​ക്സി​ൽ കു​റി​ച്ച​ത് അ​ദ്ദേ​ഹം തി​രി​കെ​യെ​ത്തു​മെ​ന്ന സൂ​ച​ന ബ​ല​പ്പെ​ടു​ത്തിയിരുന്നു. നി​ക്ഷേ​പ​ക​രുടെ സ​മ്മ​ർ​ദ​മാ​യിരുന്നു ആ​ൾ​ട്ട്മാ​നെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ എ.ഐ ഭീമന് പ്രേ​ര​ണയായത്. അതിനിടെ ആൾട്ട്മാൻ പുതിയ എ.ഐ സംരംഭം തുടങ്ങാൻ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.