രേഖകൾ തടയാൻ അദാനി കോടതികളെ സമീപിക്കുന്നു -‘റോയിട്ടേഴ്സ്’

രേഖകൾ തടയാൻ അദാനി കോടതികളെ സമീപിക്കുന്നു -‘റോയിട്ടേഴ്സ്’

November 19, 2023 0 By BizNews

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി​യു​ടെ ക​ൽ​ക്ക​രി ഇ​റ​ക്കു​മ​തി​യി​ലെ ക്ര​മ​ക്കേ​ട് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ അ​ദാ​നി എ​ൻ​റ​ർ​പ്രൈ​സ​സും അ​തി​​ന്റെ സ​ഹോ​ദ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ലെ​യും സിം​ഗ​പ്പൂ​രി​ലെ​യും കോ​ട​തി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ‘റോ​യി​ട്ടേ​ഴ്സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​ദാ​നി​യു​ടെ ക​ൽ​ക്ക​രി ഇ​റ​ക്കു​മ​തി​യു​ടെ യ​ഥാ​ർ​ഥ ചി​ത്രം പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന രേ​ഖ​ക​ളാ​ണി​തെ​ന്നും അ​ന്താ​രാ​ഷ്​​ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ അ​ദാ​നി​ക്കെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ സു​പ്രീം​കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക​ക​ത്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത സെ​ബി​ക്കെ​തി​രെ കേ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യു​മാ​യി ഹ​ര​ജി​ക്കാ​ര​നാ​യ വി​ശാ​ൽ തി​വാ​രി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ക​ൽ​ക്ക​രി ഇ​റ​ക്കു​മ​തി​യി​ൽ ക്ര​മ​ക്കേ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ന്റെ നി​ഴ​ലി​ലു​ള്ള അ​ദാ​നി ഗ്രൂ​പ് ഇ​റ​ക്കു​മ​തി ചെ​യ്ത ക​ൽ​ക്ക​രി​ക്ക് എ​ത്ര​യോ ഇ​ര​ട്ടി വി​ല ഈ​ടാ​ക്കി​യ വി​വ​രം ‘ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ്’ ക​ഴി​ഞ്ഞ മാ​സം പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രു​ന്നു.

അ​ദാ​നി ഗ്രൂ​പ്പി​ന്റെ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ത​ട​ഞ്ഞു​വെ​ച്ച കീ​ഴ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഇ​ന്ത്യ​യു​ടെ റ​വ​ന്യൂ ഇ​ന്റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​താ​യി ‘റോ​യി​ട്ടേ​ഴ്സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി അ​ദാ​നി​യെ വ​ഴി​വി​ട്ട് സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മേ​ൽ പ്ര​തി​പ​ക്ഷം സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ‘റോ​യി​ട്ടേ​ഴ്സ്’ പ​റ​യു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ തെ​റ്റാ​യൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും നാ​ല് വ​ർ​ഷം മു​മ്പ് ചോ​ദി​ച്ച രേ​ഖ​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ പൂ​ർ​ണ​മാ​യും അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ‘റോ​യി​ട്ടേ​ഴ്സി’​​നോ​ട് പ​റ​ഞ്ഞു.