സ്വ​ർ​ണ​വി​ല: ഒ​രു​പ​വ​ന്​ ചെ​ല​വ്​ അ​ര​ല​ക്ഷം

സ്വ​ർ​ണ​വി​ല: ഒ​രു​പ​വ​ന്​ ചെ​ല​വ്​ അ​ര​ല​ക്ഷം

October 28, 2023 0 By BizNews

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ വി​വാ​ഹ സീ​സ​ണാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ്വ​ർ​ണ വി​പ​ണി സ​ജീ​വ​വു​മാ​ണ്. പ​വ​ന്​ 45,920 രൂ​പ​യാ​ണ്​ വി​ല​യെ​ങ്കി​ലും വാ​ങ്ങു​മ്പോ​ൾ പ​ണി​ക്കൂ​ലി​യും നി​കു​തി​ക​ളു​മെ​ല്ലാം ചേ​ർ​ത്ത്​ അ​ര​ല​ക്ഷം രൂ​പ​യോ​ളം ന​ൽ​ക​ണം. ഏ​റ്റ​വും കു​റ​ഞ്ഞ ഡി​സൈ​നി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക്​ ചു​രു​ങ്ങി​യ പ​ണി​ക്കൂ​ലി അ​ഞ്ച്​ ശ​ത​മാ​ന​മാ​ണ്. നി​ല​വി​ലെ വി​ല​വെ​ച്ച്​ ക​ണ​ക്കാ​ക്കു​മ്പോ​ൾ ഇ​ത്​ പ​വ​ന്​ 2,296 രൂ​പ വ​രും. പ​ണി​ക്കൂ​ലി കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന വി​ല​യു​ടെ മൂ​ന്ന്​ ശ​ത​മാ​നം (1446.48 രൂ​പ) ജി.​എ​സ്.​ടി​യാ​യും ഹാ​ൾ മാ​ർ​ക്കി​ങ്​ ചാ​ർ​ജാ​യി ഒ​രു ആ​ഭ​ര​ണ​ത്തി​ന്​ 45 രൂ​പ​യും ന​ൽ​ക​ണം. അ​പ്പോ​ൾ ആ​കെ വി​ല 49707.48 രൂ​പ​യാ​കും. പ​ണി​ക്കൂ​ലി​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കാം. ഒ​ന്നി​ല​ധി​കം ആ​ഭ​ര​ണം വാ​ങ്ങു​മ്പോ​ൾ ഓ​രോ ആ​ഭ​ര​ണ​ത്തി​നും 45 രൂ​പ വീ​തം ഹാ​ൾ മാ​ർ​ക്കി​ങ്​ ചാ​ർ​ജ് ഈ​ടാ​ക്കും.

ഗ്രാ​മി​ന്​ 5,740 രൂ​പ; പ​വ​ന്​ 45,920

കൊ​ച്ചി: ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ സൃ​ഷ്ടി​ച്ച യു​ദ്ധ​ഭീ​തി​യി​ൽ ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. പ​വ​ന്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 45,920 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന്​ 5,740 രൂ​പ​യാ​യി. ശ​നി​യാ​ഴ്ച ഒ​റ്റ​യ​ടി​ക്ക്​ ഗ്രാ​മി​ന്​ 60 രൂ​പ​യും പ​വ​ന്​ 480 രൂ​പ​യു​മാ​ണ്​ വ​ർ​ധി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്​ ഒ​രു പ​വ​ൻ വാ​ങ്ങാ​ൻ അ​ര​ല​ക്ഷം രൂ​പ​യോ​ളം ന​ൽ​ക​ണം. വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​ല ഉ​യ​രു​മെ​ന്നാ​ണ്​ സൂ​ച​ന.

ക​ഴി​ഞ്ഞ മേ​യ്​ അ​ഞ്ചി​നാ​ണ്​ ഇ​തി​നു​മു​മ്പ്​ സ്വ​ർ​ണ​ത്തി​ന്​ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന്​ ഗ്രാ​മി​ന്​ 5,720 രൂ​പ​യും പ​വ​ന്​ 45,760 രൂ​പ​യും ആ​യി​രു​ന്നു. ഈ ​റെ​ക്കോ​ഡാ​ണ്​​ ഇ​പ്പോ​ൾ മ​റി​ക​ട​ന്ന​ത്. അ​തി​നു​മു​മ്പ്​ ഏ​പ്രി​ൽ അ​ഞ്ചി​ന്​ ഗ്രാ​മി​ന്​ 95 രൂ​പ വ​ർ​ധി​ച്ച് 5,625 രൂ​പ​യി​ലും പ​വ​ന്​ 760 രൂ​പ വ​ർ​ധി​ച്ച്​ 45,000 രൂ​പ​യി​ലും എ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ഒ​രു ഔ​ൺ​സ്​ (31.103 ഗ്രാം) ​സ്വ​ർ​ണ​ത്തി​ന്​​ 2006 ഡോ​ള​റാ​യി ഉ​യ​ർ​ന്നു. തു​ട​ർ​ന്നാ​ണ്​ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല വ​ർ​ധി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല 2020ലും ’21​ലും 2077 ഡോ​ള​റി​ൽ എ​ത്തി​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​താ​നും ദി​വ​സ​ത്തി​ന​കം ഈ ​റെ​ക്കോ​ഡ്​ മ​റി​ക​ട​ക്കാ​നാ​ണ് സാ​ധ്യ​ത.

ആ​ഗോ​ള നി​ക്ഷേ​പ​ക​ർ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​റ്റ​വും സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​യി കാ​ണു​ന്ന​ത്​ സ്വ​ർ​ണ​ത്തെ​യാ​ണ്. ഫ​ല​സ്തീ​നെ​തി​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ അ​ന്താ​രാ​ഷ്ട്ര വി​ല ഔ​ൺ​സി​ന്​ 1927 ഡോ​ള​ർ ആ​യി​രു​ന്നു. ആ​ഗോ​ള നി​ക്ഷേ​പ​ക​ർ അ​ന്നു​മു​ത​ൽ വ​ൻ​തോ​തി​ൽ സ്വ​ർ​ണം വാ​ങ്ങി​ക്കൂ​ട്ടി​യ​താ​ണ്​ വി​ല കു​തി​ച്ചു​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക്​ അ​യ​വു​ണ്ടാ​കു​ന്ന മു​റ​ക്ക്​ നി​ക്ഷേ​പ​ക​ർ സ്വ​ർ​ണം വി​റ്റൊ​ഴി​യു​ന്ന​തോ​ടെ വി​ല താ​ഴു​ക​യും ചെ​യ്യും.

ഡോ​ള​റി​നെ​തി​രെ രൂ​പ ദു​ർ​ബ​ല​മാ​യ​തും സ്വ​ർ​ണ​വി​ല​യെ ബാ​ധി​ച്ചു. നി​ല​വി​ൽ ഡോ​ള​റി​ന്​ 83.24 രൂ​പ​യാ​ണ്​ വി​നി​മ​യ നി​ര​ക്ക്. വ്യാ​പാ​രി​ക​ൾ വി​ൽ​പ​ന​ക്കാ​യി ബാ​ങ്ക്​ വ​ഴി എ​ടു​ക്കു​ന്ന ഒ​രു​കി​ലോ സ്വ​ർ​ണ​ക്ക​ട്ടി​ക്ക്​ (24 കാ​ര​റ്റ്) നി​കു​തി​യ​ട​ക്കം 63.25 ല​ക്ഷ​ത്തി​ന​ടു​ത്ത്​ ന​ൽ​ക​ണം. വി​വാ​ഹ സീ​സ​ൺ ആ​യ​തി​നാ​ൽ വി​ല​വ​ർ​ധ​ന കേ​ര​ള വി​പ​ണി​യി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഓ​ൾ കേ​ര​ള ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (എ.​കെ.​ജി.​എ​സ്.​എം.​എ) സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​ഡ്വ. എ​സ്. അ​ബ്​​ദു​ൽ നാ​സ​ർ പ​റ​ഞ്ഞു.