സ്തനാർബുദ ബോധവത്കരണം;
ക്യൂ.സി.എസിന് പിന്തുണയുമായി ലുലു

സ്തനാർബുദ ബോധവത്കരണം; ക്യൂ.സി.എസിന് പിന്തുണയുമായി ലുലു

October 4, 2023 0 By BizNews

ദോ​ഹ: സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ ‘​േബ്ലാ​സം കാ​മ്പ​യി​നു’​മാ​യി കൈ​കോ​ർ​ത്ത് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും. ​ലു​ലു​വി​ൽ​നി​ന്ന് ഷോ​പ്പി​ങ് ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ​‘ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ്’ പ​ദ്ധ​തി​യു​മാ​യാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ​േബ്ലാ​സം കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 900ത്തോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യു​ടെ ഒ​രു വി​ഹി​തം ക്യൂ.​സി.​എ​സി​ലേ​ക്ക് നീ​ക്കി​വെ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി പ്ര​തി​ബ​ദ്ധ​ത​ക്കൊ​പ്പം, ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യ വി​ക​സ​ന​വും ജ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ജീ​വി​ത നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ല​ക്ഷ്യ​ങ്ങ​ളു​മാ​യി പ​ങ്കു​ചേ​രു​ക കൂ​ടി​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഒ​ക്ടോ​ബ​ർ മാ​സ​മാ​ണ് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​ത്. രോ​ഗ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ന് അ​റി​വു​ന​ൽ​കി, ​നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ഈ ​കാ​മ്പ​യി​നി​ന്റെ ല​ക്ഷ്യം. പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ജീ​വ​ന​ക്കാ​ർ പി​ങ്ക് റി​ബ​ൺ അ​ണി​ഞ്ഞ് ക്യൂ.​സി.​എ​സി​ന് പി​ന്തു​ണ ന​ൽ​കും.

ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ സ്ഥാ​പി​ത ല​ക്ഷ്യ​ങ്ങ​ൾ​ക്കു​ള്ള ലു​ലു ഗ്രൂ​പ്പി​ന്റെ ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണ​ത്തി​ന്റെ പ്ര​തീ​ക​മാ​ണ് ഈ ​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്ത​മെ​ന്ന് ക്യൂ.​സി.​എ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​നാ അ​ഷ്ഖ​നാ​നി പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് രോ​ഗം സം​ബ​ന്ധി​ച്ച അ​റി​വു ന​ൽ​കു​ക, രോ​ഗി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക, വ്യ​ക്തി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ക്യൂ.​സി.​എ​സി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ക്താ​വ് പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ സ​ജീ​വ​മാ​യ പ​ങ്ക് വ​ഹി​ക്കാ​നും കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം പോ​ലു​ള്ള പ്ര​ധാ​ന പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ് -​അ​ദ്ദേ​ഹം പ​റ​ഞ്ഞു.