അ​തി​രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ നി​കു​തി28,258 കോ​ടി​

അ​തി​രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ നി​കു​തി28,258 കോ​ടി​

September 15, 2023 0 By BizNews

തി​രു​വ​ന​ന്ത​പു​രം: അ​തി​രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്ത്​ പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ത്​ 28258.39 കോ​ടി​യു​ടെ നി​കു​തി കു​ടി​ശ്ശി​ക. 17 ഇ​ന​ങ്ങ​ളി​ലാ​യി 2022 മാ​ർ​ച്ച്​ വ​രെ​യാ​ണ്​ ഇ​ത്ര​യും ഭീ​മ​മാ​യ തു​ക പി​രി​ച്ചെ​ടു​ക്കാ​ൻ ബാ​ക്കി കി​ട​ക്കു​ന്ന​ത്. ഇ​തി​ൽ 6267.31 കോ​ടി​രൂ​പ കോ​ട​തി​ക​ളു​ടെ​യും സ​ർ​ക്കാ​റി​ന്‍റെ​യും സ്​​റ്റേ​യി​ലാ​ണെ​ന്ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച കം​​ട്രോ​ള​ർ ആ​ൻ​ഡ്​​ ഓ​ഡി​റ്റ്​ ജ​ന​റ​ലി​ന്‍റെ റ​വ​ന്യൂ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ച​ര​ക്കു​സേ​വ​ന നി​കു​തി വ​കു​പ്പ്​ 13410.12 കോ​ടി, മോ​​ട്ടോ​ർ വാ​ഹ വ​കു​പ്പ്​ 2868.47 കോ​ടി, വൈ​ദ്യു​തി നി​കു​തി​ക​ളും ചു​ങ്ക​ങ്ങ​ളും 3118.50 കോ​ടി, ര​ജി​സ്​​ട്രേ​ഷ​ൻ 590.86 കോ​ടി, വ​നം 377.07 കോ​ടി, പൊ​ലീ​സ്​ 346.64 കോ​ടി, എ​ക്​​സൈ​സ്​ 281.63 കോ​ടി, മൈ​നി​ങ്​ ആ​ൻ​ഡ്​​ ജി​യോ​ള​ജി 163.81 കോ​ടി, സം​സ്ഥാ​ന ഓ​ഡി​റ്റ്​ വ​കു​പ്പ്​ 85.72 കോ​ടി, അ​ച്ച​ടി 58.32 കോ​ടി, സ്​​റ്റേ​ഷ​ന​റി 29.95 കോ​ടി, ഫാ​ക്ട​റി​ക​ളും ബോ​യി​ല​റു​ക​ളും 2.58 കോ​ടി, തൊ​ഴി​ൽ വ​കു​പ്പ്​ 1.98 കോ​ടി, മാ​രി​ടൈം ബോ​ർ​ഡ്​ 1.42 കോ​ടി, ധ​ന​വ​കു​പ്പ്​- പ​ലി​ശ വ​രു​മാ​ന​ത്തി​ലെ കു​ടി​ശ്ശി​ക 5979.92 കോ​ടി, ഗാ​ര​ന്‍റി ക​മീ​ഷ​ൻ കു​ടി​ശ്ശി​ക 306.22 കോ​ടി, ഭൂ​നി​കു​തി 635.19 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ പി​രി​ച്ചെ​ടു​ക്കാ​ൻ ബാ​ക്കി​യു​ള്ള തു​ക. ഇ​തു​ മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ 24.23 ശ​ത​മാ​നം വ​രും. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ട്​ യ​ഥാ​സ​മ​യം റ​വ​ന്യൂ വ​കു​പ്പി​ന്​ കൈ​മാ​റു​ക​യോ പി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത​താ​ണ്​ ഇ​ത്ര​യും തു​ക വ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും വി​ല​യി​രു​ത്തി.