1000 ഏക്കർ എ.വി.ടി. എസ്റ്റേറ്റ് സ്വന്തമാക്കി ബോചെ
September 3, 2023കല്പറ്റ: എ.വി.ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കർ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണ്ണൂർ (ബോചെ ) സ്വന്തമാക്കി. ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്ന് അറിയപ്പെടുമെന്നും വരും മാസങ്ങളിൽ ബോചെ ടീ എന്ന പേരിൽ പ്രീമിയം ചായപ്പൊടി ഇന്ത്യൻ വിപണിയിൽ ലഭ്യമാവുമെന്നും ബോചെ അറിയിച്ചു. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും. സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലകൃഷി കൂടാതെ കേറ്റിൽ ഫാമും ഉടൻ ആരംഭിക്കും. ഇതിനായി ആയിരം മികച്ചയിനം പശുക്കളെ ഇറക്കുമതി ചെയ്യും. ശുദ്ധമായ പാൽ, തൈര്, നെയ്യ്, ചീസ്, ഐസ് ക്രീം എന്നിവ ബോചെ ബ്രാൻഡിൽ വിപണിയിലെത്തിക്കും. നിലവിലുള്ള കൃഷികളായ തേയില, കാപ്പി, ഏലം എന്നിവയ്ക്കൊപ്പം വിഷരഹിതമായ ഓർഗാനിക് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് വിപണിയിലെത്തിക്കും
സ്റ്റുഡന്റ്‌സ് അഗ്രി-ടൂറിസം ക്ലബ്ബ്
വിദ്യാർത്ഥികൾക്ക് കൃഷിയെപ്പറ്റി കൂടുതൽ മനസിലാക്കാനും, കൃഷി ചെയ്ത് പഠിക്കാനും അതോടൊപ്പം ടൂറിസം പഠിക്കാനുമായി ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് ഗവൺമെന്റുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് ‘സ്റ്റുഡന്റ്‌സ് അഗ്രി-ടൂറിസം ക്ലബ്ബ്’. കലാലയ അധികൃതർ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മെമ്പർഷിപ്പ് നൽകും. ഇവർക്ക് അവധി ദിനങ്ങളിൽ ‘ബോചെ ഭൂമിപുത്ര’യിൽ സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ലഭിക്കും.വിളവെടുക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വിദ്യാർത്ഥികൾക്ക് നൽകി സ്വന്തം കാലിൽ നിന്ന് പഠിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദമായ പാർക്ക്, മഡ് ഹൗസ്, വുഡ് ഹൗസ്, ടെന്റുകൾ, കാരവാൻ പാർക്ക് എന്നിവയാണ് ഉടൻ നടപ്പിലാക്കുന്നത്. ഇതോടൊപ്പം ട്രക്കിംഗിനും മറ്റ് അഡ്വഞ്ചർ ടൂറിസത്തിനുമുള്ള സൗകര്യങ്ങളും ഒരുക്കും. ബോചെ അപ്ലയെൻസെസ് അടങ്ങിയ ഓണക്കിറ്റുകളും സാമ്പത്തിക സഹായവും നൽകി തോട്ടം തൊഴിലാളികൾക്കൊപ്പമാണ് ഇത്തവണ ബോചെ ഓണം ആഘോഷിച്ചത്.
Sreejith Sreedharan