അറ്റാദായത്തില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി ഇന്‍ഷൂറന്‍സ് കമ്പനികള്‍, വിഎന്‍ബി മാര്‍ജിന്‍ ഇടിഞ്ഞു
August 16, 2023 0 By BizNewsന്യൂഡല്‍ഹി: മിക്ക ഇന്‍ഷൂറന്‍സ് കമ്പനികളും അറ്റാദായത്തില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രകടനം വ്യക്തമാക്കുന്നു. അതേസമയം പുതിയ ബിസിനസ്സിന്റെ മൂല്യം (വിഎന്‍ബി) മിക്ക കമ്പനികളുടേയും ഇടിഞ്ഞു.
ലൈഫ്, നോണ്‍ ലൈഫ് കമ്പനികള്‍ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പാദത്തില്‍ വാര്‍ഷിക അറ്റാദായത്തില്‍ ശരാശരി 22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി വിശകലനം വ്യക്തമാക്കുന്നു.
നിക്ഷേപങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനവും മൊത്തം വരുമാനത്തിലെ വര്‍ദ്ധനവും കാരണം യഥാക്രമം 1,299 ശതമാനവും 120 ശതമാനവും അറ്റാദായത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ന്യൂ ഇന്ത്യ അഷ്വറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. എസ്ബിഐ ലൈഫ് 46 ശതമാനം ഉയര്‍ന്ന് 381 കോടി രൂപ അറ്റാദായം നേടിയപ്പോള്‍ സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലൈഫ് അറ്റാദായം 15 ശതമാനം ഉയര്‍ന്ന് 415 കോടി രൂപയായി.
അതുപോലെ, ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ അറ്റാദായം 15 ശതമാനം ഉയര്‍ന്ന് 207 കോടി രൂപയായും ഐസിഐസിഐ ലോംബാര്‍ഡിന്റെ അറ്റാദായം 12 ശതമാനം ഉയര്‍ന്ന് 390 കോടി രൂപയായും ഉയര്‍ന്നു.
വിഎന്‍ബി
പുതിയ ബിസിനസ്സിന്റെ മൂല്യം, ഒരു നിര്‍ണായക മെട്രിക്, ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി യുടെ പുതിയ ബിസിനസ്സിന്റെ ലാഭ മാര്‍ജിന്‍ അളക്കുന്നു. 2024 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മിക്ക ഇന്‍ഷുറര്‍മാര്‍ക്കും വിഎന്‍ബി ഇടിവ് രേഖപ്പെടുത്തി. വര്‍ദ്ധിച്ചുവരുന്ന മത്സരവും വിപണിയിലെ അനിശ്ചിതത്വമാണ് ഇതിന് കാരണം.
അതേസമയം വാര്‍ഷിക പ്രീമിയം തുല്യത (എപിഇ) സമ്മിശ്ര സിഗ്നലുകളാണ് നല്‍കുന്നത്. എപിഇ പുതിയ ബിസിനസ് വില്‍പ്പന വളര്‍ച്ച അളക്കാന്‍ ഉപയോഗ്ിക്കുന്ന മെടിക്കാണ്.എല്‍ഐസിയും ഐസിഐസിഐ പ്രുഡന്‍ഷ്യലും 2024 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്തം എപിഇയില്‍ ഇടിവ് കാണിച്ചു.
എല്‍ഐസി മൊത്തം എപിഇയായി 9,532 കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ 10,270 കോടി രൂപയില് നിന്ന് 7.19 ശതമാനം ഇടിവ്. ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ മൊത്തം എപിഇ 1,520 കോടി രൂപയില് നിന്ന് 4 ശതമാനം ഇടിഞ്ഞ് 1,461 കോടി രൂപയായി.
മറ്റ് ഇന്‍ഷുറര്‍മാര്‍ എപിഇയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. എസ്ബിഐ ലൈഫ് മെട്രിക് 4 ശതമാനം ഉയര്‍ന്ന് 3,003 കോടി രൂപയായപ്പോള്‍ എച്ച്ഡിഎഫ്‌സി ലൈഫ് എപിഇയില്‍ 13 ശതമാനം ഉയര്‍ന്ന് 2,328 കോടി രൂപയായി.
എല്‍ഐസി ഒഴികെയുള്ള പ്രധാന ലൈഫ് ഇന്‍ഷുറര്‍മാര്‍ പോളിസി വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എസ്ബിഐ ലൈഫ് 4.2 ലക്ഷം പോളിസികളാണ് പുറത്തിറക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ് 2.06 ലക്ഷം പോളിസികള്‍ വിറ്റു.
9 ശതമാനം വര്‍ദ്ധനവ്. അതേസമയം എല്‍ഐസി 32.1 ലക്ഷം പോളിസികളാണ് വില്‍പന നടത്തിയത്. 2022 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 36.8 ലക്ഷം പോളിസികള്‍ വില്‍പന നടത്തിയ സ്ഥാനത്താണിത്.നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ, മോട്ടോര്‍ വിഭാഗങ്ങളില്‍ ശക്തമായ ഡിമാന്‍ഡ് കണ്ടു.
ഐസിഐസിഐ ലോംബാര്‍ഡിന്റെ ആരോഗ്യ, ട്രാവല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തിലെ പ്രീമിയം 1,495 കോടിയില്‍ നിന്ന് 2,073 കോടി രൂപയായാണ് ഉയര്‍ന്നത്. ന്യൂ ഇന്ത്യ അഷ്വറന് സിന്റെ ആരോഗ്യ ഇന് ഷുറന് സ് വിഭാഗം 4,613 കോടി രൂപയില് നിന്ന് 5,281 കോടി രൂപയായി.
മോട്ടോര്‍ വിഭാഗത്തില്‍, ഐസിഐസിഐ ലോംബാര്‍ഡിന്റെ പ്രീമിയം പോര്‍ട്ട്‌ഫോളിയോ 1,782 കോടി രൂപയില് നിന്ന് 1,875 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ന്യൂ ഇന്ത്യ അഷ്വറന്‍സിന്റെ മോട്ടോര്‍ സെഗ്മെന്റ് 1,918 കോടിയില്‍ നിന്ന് 2,341 കോടി രൂപയായി.