അഴകും കരുത്തുമുള്ള വിവോ വി29 ലൈറ്റ്; താങ്ങാവുന്ന വിലക്ക് ‘റിയൽ ലൈഫ് ഫ്ലാഗ്ഷിപ്പ്’, ഫീച്ചറുകൾ അറിയാം

July 7, 2023 0 By BizNews

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ അവരുടെ ഏറ്റവും പുതിയ മധ്യനിര മോഡലുമായി വിപണിയിലെത്തിയിരിക്കുകയാണ്. ‘റിയൽ ലൈഫ് ഫ്ലാഗ്ഷിപ്പ്’ എന്ന് വിവോ വിളിക്കുന്ന ‘വിവോ വി29 ​ലൈറ്റ്’ എന്ന മോഡലാണ് മികവാർന്ന സവിശേഷതകളുമായി എത്തിയിരിക്കുന്നത്. അഴകിലും പ്രകടനത്തിലും യാതൊരു വിധ വിട്ടുവീഴ്ചകളും വരുത്താതെ, ധൈര്യമായി തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച സ്മാർട്ട്ഫോണായാണ് ‘വി29 ലൈറ്റി’നെ വിവോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു ശരാശരി ഉപഭോക്താവിന് ആവശ്യമായ ഫീച്ചറുകളെല്ലാം തന്നെ ഫോണിൽ കുത്തിനിറച്ചിട്ടുണ്ട്. അതും താങ്ങാവുന്ന വിലക്ക്. 

വശങ്ങൾ വളഞ്ഞിരിക്കുന്ന ഡിസ്‍പ്ലേ ഗംഭീര അനുഭവമാണ് യൂസർമാർക്ക് സമ്മാനിക്കുക. വിവോ വി29 ലൈറ്റിൽ 120 Hz ഓലെഡ് കർവ്ഡ് ഡിസ്പ്ലേ തന്നെയാണ് വിവോ നൽകിയിരിക്കുന്നത്. 6.78 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ 3ഡി കർവ്ഡ് ഡിസ്‍പ്ലേക്ക് DCI

P3 കളർ ഗാമത്, 16.7 ദശലക്ഷം കളേഴ്സിന്റെയും പിന്തുണയുണ്ട്. അതിനാൽ, സ്‌ക്രീൻ തീർത്തും ഗംഭീരവും കൃത്യവുമായ കളർ റീ-പ്രൊഡക്ഷൻ സമ്മാനിക്കും. അതായത്, ചിത്രങ്ങളും വീഡിയോകളും ജീവസുറ്റതും യഥാർത്ഥവുമായി ദൃശ്യമാക്കുന്നു.

ഡ്യൂറബിളിറ്റിക്കും സ്‌ക്രാച്ച് പ്രതിരോധത്തിനും പേരുകേട്ട SCHOTT Xensation® -ആണ് വിവോ വി29 ലൈറ്റിന്റെ ഡിസ്‍പ്ലേക്ക് സുരക്ഷാ കവചമായി നൽകിയിട്ടുള്ളത്. ഇത് അധിക പരിരക്ഷ നൽകുന്നു. കൂടാതെ, കുറഞ്ഞ ബ്ലൂ ലൈറ്റ്, കുറഞ്ഞ സ്മിയർ, കുറഞ്ഞ ഫ്ലിക്കർ എന്നിവയ്‌ക്കായി എസ്‌ജി‌എസിൽ നിന്ന് വി29 ലൈറ്റിന് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്, ഇത് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കുന്ന സുഖപ്രദമായ കാഴ്ചാനുഭവം ഉറപ്പാക്കുന്നു. ഇത്രയുമാണ് ഡിസ്‍പ്ലേ വിശേഷങ്ങൾ.

സാംസങ്ങിന്റെ 64 മെഗാപിക്സലുള്ള പ്രധാന കാമറയും രണ്ട് വീതം എംപിയുടെ ബൊക്കേ, മാക്രോ കാമറകളുമാണ് ഫോണിന്റെ പിൻകാമറാ വിശേഷങ്ങൾ. ഒ.ഐ.എസ് പിന്തുണയോടെ എത്തുന്ന കാമറ വിവിധ ലൈറ്റിങ് സാഹചര്യങ്ങളിൽ മികച്ച ചിത്രങ്ങളും വിഡിയോകളും സമ്മാനിക്കും. 16 മെഗാ പികസ്‍ലിന്റേതാണ് മുൻ കാമറ. വിഡിയോ ഗംഭീരമായി പകർത്താൻ, ഒ.ഐ.എസും ഇ.ഐ.എസും കാര്യമായ സംഭാവന നൽകും. ഒരേസമയം, മുൻ കാമറയും പിൻകാമറയും ഉപയോഗിച്ച് വിഡിയോ പകർത്താനുള്ള ഫീച്ചറും പുതിയ ഫോണിലുണ്ട്.

പതിവുപോലെ, കാമറയുടെ കാര്യത്തിൽ വിവോ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല, മികച്ച ഫലങ്ങളാണ് സമ്മാനിക്കുന്നത്. പ്രീമിയം ഫോണുകളെ വെല്ലുന്ന ഡിസ്‍പ്ലേക്ക് ശേഷം വിവോ വി29 ലൈറ്റിൽ എടുത്തുപറയേണ്ട സവിശേഷത കാമറ തന്നെയാണ്.

മൂന്നാമത്തെ ഗംഭീര സവിശേഷത 5000 എം.എ.എച്ചിന്റെ ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയാണ്. ലക്ഷങ്ങൾ മുടക്കി, മുൻനിര സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ചാർജറും പോക്കറ്റിലിട്ട് നടക്കേണ്ട ഗതിയാണ്. ഇടക്കിടെ ചാർജ് ചെയ്യേണ്ടിവരുന്ന അവസ്ഥയിൽ നിന്ന് രക്ഷനേടാൻ വിവോ വി29 ലൈറ്റ് സമ്മാനിക്കുന്നത് ലോങ് ലാസ്റ്റിങ് ബാറ്ററി ലൈഫാണ്. 44 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. അത് വെറും 15 മിനിറ്റ് കൊണ്ട് ഫോൺ 25 ശതമാനം ചാർജ് ചെയ്യാൻ സഹായിക്കും. അരമണിക്കൂർ കൊണ്ട് 49 ശതമാനം ചാർജ് കയറും.

വി29 ലൈറ്റിന് കരുത്തേകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗണിന്റെ ഏറ്റവും മികച്ച മധ്യനിര 5ജി ചിപ്സെറ്റുകളിലൊന്നാണ്. സ്നാപ്ഡ്രാഗൺ 695 ഏറ്റവും കുറഞ്ഞ ബാറ്ററിയിൽ മികച്ച ഗെയിമിങ് പ്രകടനം വാഗ്ദാനം ചെയ്യുന്നു. എട്ട് ജിബി വരെ റാമും 128 ജിബി വരെയുള്ള യു.എഫ്.എസ് 2.2 സ്റ്റോറേജും വേഗതയേറിയ പെർഫോമൻസാകും സമ്മാനിക്കുക. ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയ ഫൺടച്ച് ഒ.എസ് 13-ലാണ് വിവോ വി29 ലൈറ്റ് പ്രവർത്തിക്കുന്നത്. ഒട്ടനവധി ഫീച്ചറുകളാണ് പുതിയ ഒ.എസിൽ വിവോ ഉൾകൊള്ളിച്ചിരിക്കുന്നത്. 177 ഗ്രാം മാത്രം ഭാരമുള്ള ഫോൺ വളരെ സ്‍ലിമ്മായിട്ടാണ് വിവോ ഡിസൈൻ ചെയ്തിരിക്കുന്നത്. 

1399 സൗദി റിയാലാണ് ഫോണിന്റെ വില. യൂറോപ്പിൽ 350 യൂറോ ആണ് വി29 ലൈറ്റിന് വിലയിട്ടിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഫോൺ വൈകാതെ വിപണിയിലെത്തും.