തക്കാളി വില 100 കടന്നു

June 27, 2023 0 By BizNews

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് തക്കാളി. എന്നാല്‍ വിലവര്‍ദ്ധനവ് കാരണം തക്കാളി ഒഴിവാക്കുകയാണ് ഇന്ത്യക്കാര്‍. നേരത്തെ കിലോയ്ക്ക് 10-20 രൂപ വിലയുണ്ടായിരുന്ന തക്കാളി ഇന്ന്് 80-100 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.

ഇന്റര്‍നെറ്റ് ഡാറ്റ പ്രകാരം, കോട്ടയത്ത് 120 രൂപയാണ് ഒരു കിലോ തക്കാളി വില. എറണാകുളം-110 രൂപ,പാലക്കാട്-100 രൂപ, തിരുവനന്തപുരം-103 രൂപ, വയനാട്-90 രൂപ, തൃശൂര്‍ -97 രൂപ, കോഴിക്കോട്-90 രൂപ എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിലകള്‍.

വിതരണ ക്ഷാമമാണ് തക്കാളിയുടെ വില കൂട്ടുന്നത്. മണ്‍സൂണ്‍ വൈകിയത് വിളവെടുപ്പിനെ ബാധിച്ചു.കൂടാതെ ചിലവയിടങ്ങളില്‍ ഉയര്‍ന്ന ചൂടും മറ്റിടങ്ങളില്‍ ഉയര്‍ന്ന മഴയും. കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ മഴ കാരണം വിള നശിക്കുകയായിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ തക്കാളി വിളവെടുപ്പ് മോശമാണ്.
കനത്ത ചൂടും വേനല്‍ മഴ ലഭ്യമല്ലാത്തതുമാണ് കാരണം. മാത്രമല്ല, കര്‍ഷകര്‍ തക്കാളി കൃഷി നിര്‍ത്തി ബീന്‍സിലേയ്ക്ക് തിരിഞ്ഞിരുന്നു. ബീന്‍സ് വില മാനം തൊട്ടതിനെ തുടര്‍ന്നാണിത്.

കീടനാശിനികള്‍ ഉപയോഗിക്കാത്തത് വിള നശിക്കാന്‍ കാരണമായതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.