ക്രിപ്റ്റോ സ്റ്റാര്‍ട്ടപ്പ് പില്ലോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

June 23, 2023 0 By BizNews

ന്യൂഡല്‍ഹി: ആക്സലിന്റെ പിന്തുണയുള്ള ക്രിപ്റ്റോ ഇന്‍വെസ്റ്റ്മെന്റ് സ്റ്റാര്‍ട്ടപ്പ്, പില്ലോ ജൂലൈ 31 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. റെഗുലേറ്ററി അനിശ്ചിതത്വങ്ങളും കഠിനമായ ബിസിനസ്സ് അന്തരീക്ഷവുമാണ് കാരണം.കമ്പനി ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചു.

സീരീസ് എ റൗണ്ടില്‍ 18 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എട്ട് മാസത്തിന് ശേഷമാണ് നീക്കം. ജൂലൈ 31 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് അയച്ച കുറിപ്പില്‍ പറയുന്നു. പണത്തിന് പലിശ ചേര്‍ക്കുന്നത് ഉടന്‍ നിര്‍ത്തും.

അവരുടെ റിവാര്‍ഡ് സെക്ഷന്‍ ഇനി ആക്സസ് ചെയ്യാന്‍ സാധിക്കില്ല. ഇടപാടുകളുടെ ഏകീകൃത സ്റ്റേറ്റ്മെന്റ് ഓഗസ്റ്റ് 7 നോ അതിന് മുന്‍പോ അപ്ലിക്കേഷനനില്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.