5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി, 3 വര്‍ഷത്തെ നേട്ടം 6142 ശതമാനം
June 20, 2023 0 By BizNewsന്യൂഡല്‍ഹി: ഇലക്ട്രിക്കല് മേഖലയിലെ പ്രശസ്ത കമ്പനിയാണ് ഡബ്ല്യുഎസ് ഇന്ഡസ്ട്രീസ് (ഇന്ത്യ).50 വര്ഷത്തിലേറെ പ്രവര്‍ത്ത പാരമ്പര്യമുള്ള കമ്പനി ഈയിടെ അടിസ്ഥാന സൗകര്യ വികസന രംഗത്തേയ്ക്ക് കടന്നു. പരിചയസമ്പന്നരായ നേതൃത്വത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍, അവര്‍ ഇപ്പോള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നു.
തമിഴ്നാട് നാഗപട്ടണം ജില്ലയിലെ ‘ന്യൂ മള്‍ട്ടി വില്ലേജ് സ്‌കീം – സംയോജിത ജലവിതരണ പദ്ധതി’ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഡബ്ല്യുഎസ് ഇന്ഡസ്ട്രീസ് (ഇന്ത്യ) നേടി. നാഗപട്ടണം മുനിസിപ്പാലിറ്റി, തിട്ടച്ചേരി, വേളാങ്കണ്ണി, കില് വേലൂര് , തലൈനാര് ടൗണ് പഞ്ചായത്തുകള് എന്നിവിടങ്ങളിലേയ്ക്ക് ് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്.
317.29 കോടി രൂപയുടെതാണ് കരാര്‍. കാലാവധി 18 മാസം. 60 മാസത്തെ അറ്റകുറ്റപണിയും കരാറിന്റെ ഭാഗമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 686 ശതമാനമാണ് കമ്പനി സ്റ്റോക്ക് ഉയര്‍ന്നത്. 3 വര്‍ഷത്തെ നേട്ടം 6142 ശതമാനം.
ചൊവ്വാഴ്ച ഓഹരി 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്തു. നിലവിലെ വില 102.82 രൂപ.