എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ഐപിഒ ചൊവ്വാഴ്ച
June 19, 2023 0 By BizNewsമുംബൈ: ഐകിയോ ലൈറ്റിംഗിന് ശേഷം ജൂണിലെ രണ്ടാമത്തെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് ചൊവ്വാഴ്ച നടക്കും. എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസിന്റെ ഐപിഒയാണ് സബ്സ്‌ക്രിപ്ഷനായി തുറക്കുക. ജൂണ്‍ 23 വരെ നീളുന്ന ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 555-585 രൂപയാണ്.
ആങ്കര്‍ ബുക്ക് ജൂണ്‍ 19 ന് തുറന്നു. 480 കോടി രൂപ സമാഹരിക്കാനാണ് ബഫല്ലോ ഇറച്ചി കയറ്റുമതി കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 150 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 330 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.
വാജിദ് അഹമ്മദ്, ഗുല്‍സാര്‍ അഹമ്മദ്, മുഹമ്മദ് മെഹ്‌മൂദ് ഖുറേഷി, മുഹമ്മദ് അഷ്റഫ് ഖുറേഷി, സുല്‍ഫിക്കര്‍ അഹമ്മദ് ഖുറാഷി, പര്‍വേസ് ആലം എന്നീ പ്രമോട്ടര്‍മാരാണ് ഓഹരികള്‍ ഓഫര്‍ ചെയ്യുന്നത്. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും പ്രവര്‍ത്തന മൂലധനത്തിനും ചെലവഴിക്കും.
25 ഓഹരികളുടെ ലോട്ടിനും അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ചില്ലറ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാവുന്ന മിനിമം തുക 14625 രൂപയും പരമാവധി തുക, 190125 രൂപയുമാണ്. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക് (എച്ച്എന്‍ഐ) 10 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
എച്ച് എന്‍ഐകള്‍ക്ക് നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 2,04,750 രൂപ.ഓഫറിന്റെ പകുതി യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. 15 ശതമാനം എച്ച്എന്‍ഐകള്‍ക്കും 15 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമാണ്.
എച്ച്എംഎ അഗ്രോ 2022 സാമ്പത്തികവര്‍ഷത്തില്‍ 117.6 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 64.3 ശതമാനം കൂടുതല്‍. വരുമാനം 80.6 ശതമാനമുയര്‍ത്തി 3083.2 കോടി രൂപ.
കമ്പനിയുടെ എബിറ്റ 120 കോടി രൂപയാണ്.മുന്‍വര്‍ത്തെ അപേക്ഷിച്ച് 23.8 ശതമാനം കൂടുതല്‍. 100 ശതമാനം ഓഹരികളും പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുന്നു.