പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുമായി എച്ച് പി

പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുമായി എച്ച് പി

May 11, 2023 0 By BizNews

കൊച്ചി: സൂക്ഷ്മചെറുകിട ബിസിനസുകാര്‍ക്കും വീടുകളിലും ഉപയോഗിക്കാവുന്ന പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്റര്‍ എച്ച് പി.പുറത്തിറക്കി. വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും ബിസിനസ്സുകാര്‍ക്കും പുതിയ എച്ച് പി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകള്‍ ഉപയോഗപ്രദമാണ്. സ്മാര്‍ട്ട് ഫീച്ചറുകള്‍, മികച്ച കണക്ടിവിറ്റി, സ്മാര്‍ട്ട് ആപ്പ്, സ്മാര്‍ട്ട് അഡ്വാന്‍സ് എന്നിവയും പ്രത്യേകതയാണ്. 12,000 ബ്ലാക്ക് പേജുകളും 6,000 കളര്‍ പേജുകളും പ്രിന്റ് ചെയ്യാനുള്ള പുതിയ മഷി ടാങ്ക് പ്രിന്റിലുണ്ട്.
പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററില്‍ ഐഡി കാര്‍ഡുകള്‍ കോപ്പി ചെയ്യുന്നതിനും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യുന്നതിനും ഉപയോഗിക്കാം. സ്മാര്‍ട്ട് ടാങ്ക് ശ്രേണി ചെലവ് കുറഞ്ഞ കളര്‍, മോണോ പ്രിന്റിംഗും നല്‍കുന്നു. ദൈനംദിന പ്രിന്റ്, സ്‌കാന്‍, കോപ്പി, ഫാക്സ് ടാസ്‌ക്കുകള്‍ എന്നിവയില്‍ സഹായിക്കാന്‍ എച്ച്പി സ്മാര്‍ട്ട് ആപ്പ് സ്മാര്‍ട്ട് ഗൈഡഡ് ബട്ടണുകളുമുണ്ട്.

വീടുകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ വ്യക്തിഗത സുരക്ഷ എച്ച്പി വുള്‍ഫ് എസന്‍ഷ്യല്‍ സെക്യൂരിറ്റി സെന്‍സിറ്റീവ് സംരംക്ഷിക്കും.
എച്ച്പി സ്മാര്‍ട്ട് ടാങ്ക് 580 ന് 18,848 രൂപയുംഎച്ച്പി സ്മാര്‍ട്ട് ടാങ്ക് 520 ന് 15,,980 രൂപയും എച്ച്പി സ്മാര്‍ട്ട് ടാങ്ക് 210 ന് 13,326 രൂപയുമാണ്.
രാജ്യത്തിന്റെ ജിഡിപിയുടെ 30% സംഭാവന ചെയ്യുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഊര്‍ജ്ജം. ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ ത്തുന്ന എംഎസ്എംഇകള്‍ മത്സരാധിഷ്ഠിത നേട്ടം നല്‍കുന്ന സ്മാര്‍ട്ട് സാങ്കേതിക പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്നുണ്ടെന്നും എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് പ്രിന്റിംഗ് സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ സുനീഷ് രാഘവന്‍ പറഞ്ഞു.