വിപണിയില്‍ നേരിയ ഇടിവ്, നിഫ്റ്റി 18300 ന് താഴെ

May 11, 2023 0 By BizNews

മുംബൈ: ബെഞ്ച്മാര്ക്ക് സൂചികകള്‍ വ്യാഴാഴ്ച നേരിയ താഴ്ച വരിച്ചു. സെന്‌സെക്‌സ് 35.68 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 610552 ലെവലിലും നിഫ്റ്റി 18.10 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 18297 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2052 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1427 ഓഹരികളാണ് താഴ്ച വരിച്ചത്.

153 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,ഏഷ്യന്‍പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്ട്‌സ്, എന്‍ടിപിസി,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,അള്‍ട്രാസിമന്റ്,മാരുതി എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഡോ.റെഡ്ഡി,എല്‍ടി,ഹിന്‍ഡാല്‍കോ,ഡിവിസ് ലാബ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഐടിസി,ഭാരതി എയര്‍ടെല്‍,എസ്ബിഐ ലൈഫ് എന്നിവ കനത്ത നഷ്ടം നേരിട്ടവയില്‍ പെടുന്നു.

മേഖലകളില്‍ വാഹനം,എഫ്എംസിജി,പൊതുമേഖല ബാങ്ക്,റിയാലിറ്റി,എനര്‍ജി,മീഡിയ എന്നിവ മുന്നേറി. ഫാര്‍മ 1.24 ശതമാനം പൊഴിച്ചു. ബിഎസ്ഇ മിഡ്ക്യാപ് 0.36 ശതമാനവും സ്‌മോള്‍ക്യാപ് 0.68 ശതമാനവുമാണ് കൂട്ടിച്ചേര്‍ത്തത്.

ട്രഷറി വരുമാനം കുറഞ്ഞതും യുഎസ് ഡോളറിന്റെ ദൗര്‍ബല്യവും കാരണം എഫ്‌ഐഐ നിക്ഷേപം സ്ഥിരമാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. അതേസമയം ചില ഹെവി വെയ്റ്റുകള്‍ ദുര്‍ബല വരുമാനം റിപ്പോര്‍ട്ട് ചെയ്തത് വ്യാഴാഴ്ച നേരിയ താഴ്ചയുണ്ടാക്കി. യുഎസ് പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയായതിനാല്‍ ആഗോള വിപണികള്‍ പോസിറ്റീവായി തുടര്‍ന്നു.

ഫെഡ് റിസര്‍വ് നടപടികള്‍ പണപ്പെരുപ്പ തോത് നിയന്ത്രിക്കുന്നതില്‍ വിജയിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.