വ്യവസായ മേഖലയിൽ വളർച്ച; ഏപ്രിലിലെ പിഎംഐ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിൽ
May 1, 2023 0 By BizNewsന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖല കഴിഞ്ഞമാസം മികച്ച വളര്ച്ച കൈവരിച്ചതായി പര്ച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ). ഏപ്രിലിലെ പിഎംഐ നാല് മാസത്തെ ഉയര്ന്ന നിലവാരത്തിലെത്തി. 57.2 ആയാണ് ഉയര്ന്നത്. മാര്ച്ചില് 56.4 ആയിരുന്നു.
കൂടുതല് ഓര്ഡറുകള് ലഭിച്ചതാണ് വ്യവസായ മേഖലയ്ക്ക് നേട്ടമായത്. ഉത്പാദനമേഖലയിലെ തുടര്ച്ചയായുള്ള 22 മാസത്തെ വര്ധനവാണ് മാര്ച്ചിലെ കണക്കുകള് സൂചിപ്പിക്കുന്നത്.
പിഎംഐ 50ന് മുകളില് പോയാല് വളര്ച്ചയും അതിന് താഴെപ്പോയാല് തളര്ച്ചയുമാണ് സൂചിപ്പിക്കുന്നത്. വിപണിയിലെ ഡിമാന്ഡിന്റില് കാര്യമായ വര്ധനവുണ്ടായതാണ് ഫാക്ടറി ഉത്പാദനം വര്‍ധിപ്പിക്കാന് കമ്പനികളെ പ്രേരിപ്പിച്ചത്.
ഇന്ധനം, ലോഹം, മറ്റ് അസംസ്കൃത വസ്തുക്കള്, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് ഉയര്ന്ന പ്രവര്ത്തനചെലവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പണപ്പെരുപ്പ നിരക്ക് താഴുന്ന പ്രവണത ഗുണകരമായി.പുതിയ ഓര്ഡറുകളിലെ വര്ധന, വിലക്കയറ്റത്തിലെ കുറവ്, ആഗോള വില്പനയിലെ വര്ധന, വിതരണ ശൃംഖല മെച്ചപ്പെട്ടത് തുടങ്ങിയവയല്ലാം കമ്പനികള്ക്ക് നേട്ടമായതായാണ് വിലയിരുത്തല്.