ഐഡിബിഐ അറ്റാദായത്തില്‍ 64 ശതമാനം വര്‍ധന
April 29, 2023 0 By BizNewswww.biznews.co.in ന്യൂഡല്‍ഹി: നാലാംപാദ അറ്റാദായം 1,133 കോടി രൂപയാക്കി ഉയര്‍ത്തിയിരിക്കയാണ് ഐഡിബിഐ ബാങ്ക്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 64.1 ശതമാനം വര്‍ധനവാണിത്. അറ്റ പലിശ വരുമാനം 35.3 ശതമാനം ഉയര്‍ന്ന് 3,279.6 കോടി രൂപയും അറ്റ പലിശ മാര്‍ജിന്‍ 42 ബേസിസ് പോയിന്റുയര്‍ന്ന് 5.01 ശതമാനവുമാണ്.
1,62,568 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് ബാങ്ക് നടത്തിയത്. സ്വീകരിച്ച സിഎഎസ്എ (കറന്റ് അക്കൗണ്ട്,സേവിംഗ്സ് അക്കൗണ്ട്) 1,35,455 ലക്ഷം കോടി രൂപ. യഥാക്രമം 19 ശതമാനവും 53.02 ശതമാനവുമാണ് വായ്പ,നിക്ഷേപ വളര്‍ച്ച.
അതേസമയം പ്രൊവിഷന്‍സ് 823 കോടി രൂപയില്‍ നിന്നും 1292 കോടി രൂപയായി ഉയര്‍ന്നു. ആസ്തി ഗുണമേന്മ മെച്ചപ്പെട്ടിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി, വായ്പയുടെ 6.38 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1% -0.92% ശതമാനവുമായി കുറഞ്ഞു.
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു.