ഐസിസിയുടെ ഔദ്യോഗിക  പങ്കാളികളായി അപ്സ്റ്റോക്സ്

ഐസിസിയുടെ ഔദ്യോഗിക പങ്കാളികളായി അപ്സ്റ്റോക്സ്

June 17, 2021 0 By BizNews

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് (ആര്‍കെഎസ്വി സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)മായുള്ള ദീര്‍ഘകാല പങ്കാളിത്തം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). 2021 ജൂണ്‍ 18 മുതല്‍ 23 വരെ സതാംപ്ടണില്‍ അരങ്ങേറുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെ ആരംഭിക്കുന്ന പങ്കാളിത്തം, 2023 വരെ തുടരും.

2009ല്‍ ആര്‍കെഎസ്വി സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡായി സ്ഥാപിതമായ അപ്സ്റ്റോക്സ്, വര്‍ഷങ്ങളിലായി ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായി അതിവേഗം വളര്‍ന്നു. നിലവില്‍ നാലു ദശലക്ഷം ഉപഭോക്താക്കളുള്ള അപ്സ്റ്റോക്സിനെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതില്‍ ഐസിസിയുമായുള്ള സഹകരണം നിര്‍ണായകമാവും.

ഐസിസിയുടെ ഔദ്യോഗിക പങ്കാളികളായി അപ്സ്റ്റോക്സിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഐസിസി ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അനുരാഗ് ദാഹിയ പറഞ്ഞു. ലോകമെമ്പാടും ഞങ്ങളുടെ വലിയ മത്സരങ്ങള്‍ വിശാലവും അത്യാവേശവുമുള്ള ആരാധകവൃന്ദത്തെ ആകര്‍ഷിക്കുന്നത് തുടരുന്നത് പോലെ, ഈ പങ്കാളിത്തം അപ്സ്റ്റോക്സിന് നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനും ഇടപഴകുന്നതിനുമുള്ള സമാനതകളില്ലാത്ത അവസരം നല്‍കും. പുരുഷ, വനിത വിഭാഗങ്ങളിലായി അഞ്ചില്‍ കുറയാത്ത സീനിയര്‍ ലോകകപ്പിന് ഐസിസി ആതിഥ്യം വഹിക്കുന്ന 2021-2023 വര്‍ഷങ്ങളിലുടനീളം, അപ്സ്റ്റോക്സിന്റെ അടുത്തഘട്ട വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അനുരാഗ് ദാഹിയ കൂട്ടിച്ചേര്‍ത്തു.