ജീപ്പ് ഇന്ത്യ ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

ജീപ്പ് ഇന്ത്യ ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

April 10, 2021 0 By BizNews

കൊച്ചി: ജീപ്പ് ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന്  ജീപ്പ് ഇന്ത്യ, ആക്‌സിസ് ബാങ്കുമായി  പങ്കാളിത്തം പ്രഖ്യാപിച്ചു. ‘ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്’എന്ന പേരിലുള്ള ഈ പങ്കാളിത്തം ജീപ്പിന്റെ ഇന്ത്യ ബിസിനസ് വളര്‍ച്ചയ്ക്കു പിന്തുണ നല്‍കും. ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കു  നല്‍കുന്നപ്രത്യേക പലിശനിരക്ക് അവരുടെ റീട്ടെയില്‍ ബിസിനസ് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് എഫ്‌സിഎ ഇന്ത്യ ഓട്ടോമൊബൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു.

രാജ്യത്തുടനീളമുള്ള ജീപ്പ് ഉപഭോക്താക്കള്‍ക്ക്  ആക്‌സിസ് ബാങ്കിന്റെ 4586 ശാഖകള്‍ വഴി  ധനകാര്യ സേവനം ലഭിക്കും. കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ള ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ ബാങ്ക് കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ക്ലാസ് ഫണ്ടിംഗ് പരിഹാരങ്ങളാണ് തങ്ങള്‍  വാഗ്ദാനം ചെയ്യുന്നതെന്ന്   ആക്‌സിസ് ബാങ്ക് റീട്ടെയില്‍ ലെന്‍ഡിംഗ് തലവനും പ്രസിഡന്റുമായ സുമിത് ബാലി പറഞ്ഞു. ഇതുവഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.  ഇപ്പോള്‍, ഒരു ജീപ്പ് എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഉപഭോക്താവിനും ഒരു ജീപ്പ് ഡീലര്‍ ഷോറൂമിലേക്കോ ഏതെങ്കിലും ആക്‌സിസ് ബാങ്ക് ബ്രാഞ്ചിലേക്കോ എത്തിയാല്‍ മതിയാകും അവരുടെ സ്വപ്നം പൂര്‍ത്തീകരിക്കുവാനെന്നും അദ്ദേഹം പറഞ്ഞു.
ജീപ്പ് ഉപഭോക്താക്കള്‍ക്കായി ഉയര്‍ന്ന ഓണ്‍-റോഡ് ഫണ്ടിംഗ് പരിഹാരങ്ങള്‍, ദീര്‍ഘകാല കാലാവധിയിലുള്ള ആക്‌സിസ് ബാങ്ക് വാഹന വായ്പ,  ജീപ്പ് ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള വായ്പയ്ക്ക് പ്രത്യേക പലിശ നിരക്ക് തുടങ്ങിയവയാണ് ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മുഖ്യ സവിശേഷതകള്‍.ജീപ്പ് ഇന്ത്യ 250 ദശലക്ഷം നിക്ഷേപം നടത്തി നാലു പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കും. ഇതില്‍ രണ്ടെണ്ണം (പുതിയ ജീപ്പ് കോമ്പസും ജീപ്പ് റാങ്‌ലറും) ഇതിനകം വിപണിയില്‍ എത്തിച്ചുക്കഴിഞ്ഞു.