
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്
April 24, 2025 0 By BizNews
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണിനും വാള്‍മാര്‍ട്ടിനും കൂടുതല്‍ പ്രതിനിധ്യമുണ്ടാകണമെന്ന് യുഎസ്. 125 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഇ-കൊമേഴ്‌സ് വിപണി.
കമ്പനികള്‍ക്ക് രാജ്യത്തെ വിപണി പൂര്‍ണമായും തുറന്നു നല്‍കണമെന്നതാണ് യുഎസ് ആവശ്യം.
ഇതിനായി വാള്‍മാര്‍ട്ടും ആമസോണും യുഎസ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. പ്രാദേശിക കമ്പനികള്‍ക്ക് നിലവില്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഒരു വിപണിയില്‍ തുല്യ പരിഗണനയ്ക്കായി അവര്‍ വാദിക്കുന്നു.
ഇന്ത്യയുടെ ഇ-കൊമേഴ്സ് നയങ്ങള്‍ – പ്രത്യേകിച്ച് വിദേശ നേരിട്ടുള്ള നിക്ഷേപത്തിനും പ്ലാറ്റ്ഫോം ഉടമസ്ഥതയ്ക്കും മേലുള്ള നിയന്ത്രണങ്ങള്‍ – പ്രധാന തടസ്സങ്ങളായി യുഎസ് കാണുന്നു. മറ്റുള്ളവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്ന മാര്‍ക്കറ്റ് പ്ലെയ് പോലെയാണ് ഇപ്പോള്‍ യുഎസ് കമ്പനികളുടെ പ്രവര്‍ത്തനം.
വാള്‍മാര്‍ട്ട് സിഇഒ ഡഗ് മക്മില്ലന്‍, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരുള്‍പ്പെടെയുള്ള റീട്ടെയില്‍ വ്യവസായ പ്രമുഖര്‍ ഈ വിഷയം സംബന്ധിച്ച് യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്.ഫ്‌ലിപ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള കമ്പനിയായ മക്മില്ലന്‍, സ്വകാര്യ മീറ്റിംഗുകളില്‍ ട്രംപുമായി നേരിട്ട് ഇന്ത്യയിലെ ഇ-കൊമേഴ്സ് നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചതായി പറയപ്പെടുന്നു.
2013-ല്‍ ഇന്ത്യയില്‍ പ്രവേശിച്ചതിനുശേഷം ആമസോണിന്റെ തുടര്‍ച്ചയായ വിപുലീകരണം ഉണ്ടായിരുന്നിട്ടും, ദിവസേന സജീവമാകുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫ്‌ലിപ്കാര്‍ട്ടിന് പിന്നിലാണ് അവര്‍.
യുഎസ് കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയാല്‍ അത് മറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും.