കേന്ദ്ര ബജറ്റിലെ പ്രധാന ആദായ നികുതി പരിഷ്‍കാരങ്ങൾ

കേന്ദ്ര ബജറ്റിലെ പ്രധാന ആദായ നികുതി പരിഷ്‍കാരങ്ങൾ

February 1, 2025 0 By BizNews

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രധാന നികുതി പരിഷ്‍കാരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

  • മുതിർന്ന പൗരന്മാർക്ക് പലിശയിന്മേൽ നികുതിയിളവിന്റെ പരിധി 50,000 രൂപയിൽനിന്ന് ലക്ഷമാക്കി.
  • വാടകയുടെ ടി.ഡി.എസിനുള്ള വാർഷിക പരിധി 2.40 ലക്ഷം രൂപയിൽനിന്ന് ആറ് ലക്ഷമാക്കി.
  • ഏത് അസസ്‌മെൻറ് വർഷത്തേയും പുതുക്കിയ റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നിലവിലെ രണ്ട് വർഷത്തിൽനിന്ന് നാല് വർഷമായി ഉയർത്തി.
  • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അടക്കുന്ന പണത്തിന് സ്രോതസ്സിൽ (ടി.സി.എസ്) ശേഖരിക്കുന്ന നികുതി ഒഴിവാക്കും. ഇതിന് വിദ്യാഭ്യാസ വായ്പ നിർദിഷ്ട സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നായിരിക്കണം.
  • സ്വന്തമായി രണ്ട് വീടുള്ളവർക്കും ഇനി നികുതി ഇളവിന് അർഹത. നിലവിൽ ഒരു വീടിന് മാത്രമാണ് ഇളവ്. രണ്ടാമത്തെ വീടിന്റെ സാങ്കൽപിക വാടക വരുമാനത്തിനുള്ള നികുതി ഒഴിവാക്കി
  • ആർ.ബി.ഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിൽ പണമടക്കലിനുള്ള ടി.സി.എസ് ഏഴുലക്ഷത്തിൽനിന്ന് 10 ലക്ഷമായി ഉയർത്തി.
  • ജില്ല ആശുപത്രികളിൽ ഡേ കെയർ കാൻസർ സെന്ററുകൾ 36 ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളെ ക​സ്റ്റം​സ് തീരു​വ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി
  • മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ലും ഡേ ​കെ​യ​ർ കാ​ൻ​സ​ർ സെ​ന്റ​റ​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചു.
  • 36 ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളെ ക​സ്റ്റം​സ് തീ​രു​വ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ആ​റ് ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക് ക​സ്റ്റം​സ് തീ​രു​വ അ​ഞ്ച് ശ​ത​മാ​നം കു​റ​ക്കും.
  • രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി 10,000 വി​ദ്യാ​ഭ്യാ​സ സീ​റ്റു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ക്കും. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 75,000 സീ​റ്റു​ക​ൾ കൂ​ട്ടും.
  • സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നും ചി​കി​ത്സ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കും. ഇ​തി​നാ​യി വി​സാ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കും.
  • ഭാ​ര​ത്നെ​റ്റ് പ​ദ്ധ​തി പ്ര​കാ​രം ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്റ്റി​വി​റ്റി.
  • പാലക്കാട് ഉൾപ്പെടെ അഞ്ച് ​​ഐ.ഐ.ടികളിൽ അടിസ്ഥാന സൗകര്യ വികസനം
  • യു​വ​മ​ന​സ്സു​ക​ളി​ൽ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 50,000 അ​ട​ൽ ടി​ങ്ക​റി​ങ് ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.
  • ഭാ​ര​ത്‌​നെ​റ്റ് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ൾ​ക്കും ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്റ്റി​വി​റ്റി ന​ൽ​കും.
  • 2014ന് ​ശേ​ഷം ആ​രം​ഭി​ച്ച അ​ഞ്ച് ഐ.​ഐ.​ടി​ക​ളി​ൽ 6,500 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി അ​വ​സ​രം ന​ൽ​കാ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കും. പ​ട്ന ഐ.​ഐ.​ടി​ക്ക് കൂ​ടു​ത​ൽ വി​ക​സ​നം.
  • ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ഭാ​ഷാ പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഭാ​ര​തീ​യ ഭാ​ഷാ പു​സ്ത​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
  • അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പി.​എം റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ് സ്കീ​മി​ന് ഐ.​ഐ.​ടി​ക​ളി​ലും ഐ.​ഐ.​എ​സ്‍സി​യി​ലും സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ​ത്തി​നാ​യി 10,000 ഫെ​ലോ​ഷി​പ്പു​ക​ൾ.

സ്വകാര്യ പങ്കാളിത്തത്തോടെ ആണവ നിലയങ്ങൾ

ബ​ജ​റ്റി​ൽ ആ​ണ​വോ​ർ​ജ മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണ​വും വി​ക​സ​ന​വും ഉ​ള്‍പ്പെ​ടു​ന്ന പ​ദ്ധ​തി​ക്കാ​യി 20,000 കോ​ടി രൂ​പ​യാ​ണ് മാ​റ്റി​വെ​ച്ചി​ട്ടു​ള്ള​ത്. ആ​ണ​വോ​ർ​ജ മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ നി​ക്ഷേ​പം അ​നു​വ​ദി​ക്കു​മെ​ന്നും ഇ​തി​നാ​യി 2010ലെ ​സി​വി​ല്‍ ല​യ​ബ​ലി​റ്റി ന്യൂ​ക്ലി​യ​ര്‍ ഡാ​മേ​ജ് ആ​ക്‌​ടി​ലും ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

2033ഓ​ടെ അ​ഞ്ച് റി​യാ​ക്‌​ട​റു​ക​ളെ​ങ്കി​ലും ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. 2047ഓ​ടെ 100 ജി​ഗാ​വാ​ട്ട് ആ​ണ​വോ​ർ​ജ ഉ​ൽ​പാ​ദ​ന​ത്തി​നാ​ണ് രാ​ജ്യം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ര്‍ഷം ഫെ​ബ്രു​വ​രി​യി​ല്‍ സ​ർ​ക്കാ​ർ 18 പു​തി​യ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​റി​യാ​ക്‌​ട​റു​ക​ളി​ല്‍നി​ന്ന് 13,800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ 2031-32ല്‍ ​രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ആ​ണ​വോ​ർ​ജ ശേ​ഷി 22,480 മെ​ഗാ​വാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പുതുതലമുറ തൊഴിൽ മേഖലക്ക് സുരക്ഷാ പദ്ധതി

ഓ​ണ്‍ലൈ​ന്‍ ആ​പ്പു​ക​ളി​ലെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ, ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ൾ, കാ​റ്റ​റി​ങ്, ഫ്രീ​ലാ​ന്‍സ്, ഐ.​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഗി​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും​ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും. ഇ-​ശ്രം പോ​ർ​ട്ട​ലി​ൽ ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്തും. ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ യോ​ജ​ന (എ.​ബി-​പി.​എം.​ജെ.​എ.​വൈ) പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ര്‍ക്ക് ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക.

രാ​ജ്യ​ത്തെ ഒ​രു കോ​ടി​യോ​ളം ഗി​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് പ്ര​യോ​ജ​ന​ക​ര​മാ​കും. സ​ർ​ക്കാ​ർ ഇ​ൻ​ഷു​റ​ൻ​സി​ന്​ അ​ർ​ഹ​ര​ല്ലാ​ത്ത​വ​രാ​യി​രി​ക്കെ ത​ന്നെ സ്വ​ന്ത​മാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ വാ​ങ്ങാ​ൻ ത​ക്ക സ​മ്പ​ന്ന​ര​ല്ലാ​ത്ത​വ​രു​മാ​യ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​രാ​ണ്​ ഗി​ഗ്​ തൊ​ഴി​ലാ​ളി​ക​ൾ. ദ​രി​ദ്ര​ര്‍ക്കും മ​ധ്യ​വ​ര്‍ഗ​ത്തി​നും ഇ​ട​യി​ലു​ള്ള ഈ ​വി​ഭാ​ഗം രാ​ജ്യ​ത്തെ കാ​ണ​പ്പെ​ടാ​ത്ത മ​ധ്യ​വ​ർ​ഗ​മാ​ണെ​ന്നാ​ണ്​ നി​തി ആ​യോ​ഗി​ന്റെ നി​ർ​വ​ച​നം​.

ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​ന​ത്തോ​ളം (ഏ​ക​ദേ​ശം 40 കോ​ടി) ആ​ളു​ക​ൾ​ക്ക്​ ഇ​പ്പോ​ഴും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലെ​ന്ന് നി​തി ആ​യോ​ഗി​​ന്റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.