ഛത്തി​സ്ഗ​ഢി​ൽ 65,000 കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​ന് അ​ദാ​നി ഗ്രൂ​പ്

ഛത്തി​സ്ഗ​ഢി​ൽ 65,000 കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​ന് അ​ദാ​നി ഗ്രൂ​പ്

January 13, 2025 0 By BizNews

റാ​യ്പു​ർ: അ​ദാ​നി ഗ്രൂ​പ് ഛത്തി​സ്ഗ​ഢി​ൽ 65,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തും. ഛത്തി​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി​യെ സ​ന്ദ​ർ​ശി​ച്ചാ​ണ് ഗൗ​തം അ​ദാ​നി ഉൗ​ർ​ജം, സി​മ​ന്റ് നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​രി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഗ്രൂ​പ്പി​ന്റെ റാ​യ്പു​ർ, കോ​ർ​ബ, റാ​യ്ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉൗ​ർ​ജ പ്ലാ​ന്റു​ക​ൾ 60,000 കോ​ടി ചെ​ല​വി​ൽ വി​ക​സി​പ്പി​ക്കും.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്റെ ഊ​ർ​ജോ​ൽ​പാ​ദ​ന ശേ​ഷി 6120 മെ​ഗാ​വാ​ട്ട് വ​ർ​ധി​ക്കും. ഗ്രൂ​പ്പി​ന്റെ സി​മ​ന്റ് പ്ലാ​ന്റു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 5000 കോ​ടി​യും നി​ക്ഷേ​പി​ക്കും. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, നൈ​പു​ണ്യ വി​ക​സ​നം, ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ നാ​ലു​വ​ർ​ഷം​കൊ​ണ്ട് 10,000 കോ​ടി​യു​ടെ സി.​എ​സ്.​ആ​ർ സ​ഹാ​യ​വും അ​ദാ​നി വാ​ഗ്ദാ​നം ചെ​യ്തു.