അതിസമ്പന്നരുടെ എണ്ണം വർധിക്കുന്നു
December 30, 2024ജി.ഡി.പി വളർച്ചനിരക്ക് കുറയുന്നതും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഒരു വിഭാഗം രാജ്യത്തുണ്ട്, അതിസമ്പന്നർ. ഇന്ത്യയിൽ അതിസമ്പന്നർ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 30 ദശലക്ഷം ഡോളർ (250 കോടി രൂപയിലേറെ) ആസ്തിയുള്ളവരെയാണ് അതിസമ്പന്നർ എന്ന് വിശേഷിപ്പിക്കാറുള്ളത്. 2023ലെ കണക്കുപ്രകാരം ഈ ഗണത്തിൽപെടുത്താവുന്ന 13,263 പേരാണ് രാജ്യത്തുള്ളത്.
2028ഓടെ ഇത് 50 ശതമാനം വർധിച്ച് 19,908 ആയി ഉയരുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ വളർച്ച നിരക്കാവും ഇത്. അതിസമ്പന്നരുടെ വളർച്ച തോതിൽ ചൈന (47 ശതമാനം), തുർക്കിയ (42.9 ശതമാനം), മലേഷ്യ (35 ശതമാനം) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക് പിന്നിലാകും.