സ്വർണവില വീണ്ടും കുറഞ്ഞു; ഓഹരി വിപണികളിൽ നഷ്ടം
December 20, 2024മുംബൈ: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 56,320 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7040 രൂപയായാണ് കുറഞ്ഞത്.
ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. തുടർച്ചയായ അഞ്ചാം ദിവസവും വിപണികളിൽ നഷ്ടത്തോടെയാണ് വ്യാപാരം . ബോംബെ സൂചിക സെൻസെക്സ് 174 പോയിന്റ് ഇടിഞ്ഞ് 79,043 പോയിന്റിലേക്ക് എത്തി. നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 23,894ലേക്കും എത്തി.
കഴിഞ്ഞ ദിവസവും ഓഹരി വിപണികളിൽ വൻ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സെൻസെക്സ് 964 പോയിന്റും നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നിക്ഷേപകരുടെ വിപണിമൂല്യത്തിൽ വൻ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാല് ദിവസത്തിനിടെ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം പത്ത് ലക്ഷം കോടിയുടെ കുറവുണ്ടായിട്ടുണ്ട്.