ആർ.ബി.ഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു
December 11, 2024മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26ാമത് ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു. റിസർവ് ബാങ്ക് ആസ്ഥാനത്തെത്തിയ അദ്ദേഹം ഡെപ്യൂട്ടി ഗവർണർമാരായ സ്വാമിനാഥൻ ജെ, എം. രാജേശ്വര റാവു, ടി. റാബി ശങ്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.
രാജസ്ഥാൻ കേഡറിലെ ഐ.എ.എസ് ഓഫിസറായ മൽഹോത്ര മുൻ റവന്യൂ സെക്രട്ടറിയാണ്. റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിലുള്ള സാമ്പത്തിക നയനിലപാടുകൾ വ്യക്തമാക്കാൻ അദ്ദേഹം വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. അതിലൂടെയായിരിക്കും അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുക.