കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം
December 10, 2024Kerala Malayalam News Today Live Updates: കണ്ണൂർ: കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.