വളരെ ഫേക്ക് ആയിട്ട് സംസാരിക്കുന്നതായി തോന്നി, പേളി മാണി വിളിച്ച് മോശമായി സംസാരിച്ചു

വളരെ ഫേക്ക് ആയിട്ട് സംസാരിക്കുന്നതായി തോന്നി, പേളി മാണി വിളിച്ച് മോശമായി സംസാരിച്ചു

December 5, 2024 0 By BizNews

 

ഒരു അവതാരകയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച നടി മെറീന കുരിശിങ്കല്‍.മെറീനയുടെ ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ ആ അവതാരക പേളി മാണിയാണെന്ന രീതിയിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പലയിടത്തും വരാന്‍ തുടങ്ങി. അപ്പോഴും ആരെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ മെറീന തയ്യാറായിരുന്നില്ല.

ഒടുവില്‍ ആ അവതാരക ഞാനാണെന്നും അപ്പോള്‍ എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി പേളി മാണി തന്നെ രംഗത്ത് വരികയായിരുന്നു.മെറീനയെ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാന്‍ അവർ തയ്യാറായില്ലെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പില്‍ പേളി വ്യക്തമാക്കിയത്.

2017 ല്‍ ഞാൻ പ്രവർത്തിക്കുന്ന ചാനലുമായി പേയ്‌മെൻ്റ് സംബന്ധമായ ഒരു പ്രശ്‌നം നേരിട്ടു. ആ വിഷയം ഞാൻ ഹോസ്റ്റ് ചെയ്യുന്ന ഷോ പാതിവഴിയിൽ നിർത്താൻ എന്നെ നിർബന്ധിതയാക്കുകയായിരുന്നു. എനിക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ അവർ തീരുമാനിച്ചതിനാല്‍ ഷോയുടെ ഷെഡ്യൂളിലും മാറ്റമുണ്ടായെന്നും പേളി പറയുന്നു.

perly

നിർഭാഗ്യവശാല്‍ ഈ കാലതാമസത്തിന്റേയും മറ്റും കുറ്റങ്ങള്‍ എൻ്റെ മേല്‍ ചാർത്തപ്പെട്ടു. അടുത്തിടെ ഈ വിഷയം വീണ്ടും ഉയർന്ന് വന്നു. അവർ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ ഉള്ളതല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഒരു ഷോയില്‍ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനം അവതാരകർക്കില്ല. അക്കാര്യങ്ങളൊക്കെ പൂർണ്ണമായും തീരുമാനിക്കുന്നത് ഷോ പ്രൊഡ്യൂസറാണ്.അന്ന് നടന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം അവർ എനിക്കും ഈ നിരപരാധിയായ നടിയ്ക്കും ഇടയിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. എനിക്ക് ആ നടിയോട് യാതൊരു വെറുപ്പും ഇല്ല. സ്നേഹവും ബഹുമാനവും മാത്രമാണെന്നും പേളി കുറിച്ചു.