രാ​ജ്യ​ത്ത് വാഹന വിൽപനയിൽ 12 ശതമാനം വളർച്ച

രാ​ജ്യ​ത്ത് വാഹന വിൽപനയിൽ 12 ശതമാനം വളർച്ച

November 15, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: 42 ദി​വ​സ​ത്തെ ഉ​ത്സ​വ​കാ​ല​ത്ത് രാ​ജ്യ​ത്ത് വാ​ഹ​ന വി​ൽ​പ​ന​യി​ൽ 11.76 ശ​ത​മാ​നം വ​ള​ർ​ച്ച. 42.88 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 38.37 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റ​ത്. ന​വ​രാ​ത്രി മു​ത​ലു​ള്ള ആ​ഘോ​ഷ കാ​ല​മാ​ണ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ​ക്ക് തു​ണ​യാ​യ​ത്. ഇ​തി​ൽ കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്. 33,11,325 എ​ണ്ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 20.10 ല​ക്ഷ​മാ​യി​രു​ന്നു.

യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ ഏ​ഴ് ശ​ത​മാ​ന​മാ​ണ് വ​ള​ർ​ച്ച. 6.03 ല​ക്ഷം യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ വി​റ്റ​ത്. മു​ൻ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 5.63 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ സ്ഥാ​ന​ത്താ​ണ് ഇ​ത്.

കാ​ർ വി​ൽ​പ​ന​യി​ൽ നേ​ര​ത്തേ അ​നു​ഭ​വ​പ്പെ​ട്ട മാ​ന്ദ്യം മ​റി​ക​ട​ന്നാ​ണ് ഉ​ത്സ​വ സീ​സ​ണി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നാ​യ​ത്. ഇ​തു​വ​ഴി കാ​റു​ക​ളു​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്റ്റോ​ക്ക് കാ​ര്യ​മാ​യി കു​റ​ക്കാ​നാ​കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​​ട്ടോ​മെ​ബൈ​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​സ് പ്ര​സി​ഡ​ന്റ് സി.​എ​സ്. വി​ഘ്നേ​​ശ്വ​ർ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ക​ന​ത്ത മ​ഴ​യും ഒ​ഡി​ഷ​യി​ലെ ദാ​ന ചു​ഴ​ലി​ക്കാ​റ്റും ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ 45 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.