ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ
November 15, 2024 0 By BizNewsബെംഗളൂരു: ഇന്ത്യൻ ഗെയിമിംഗ് മേഖല പുരോഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി.
രാജ്യത്ത് 591 ദശലക്ഷം സജീവ ഗെയിമർമാരുണ്ടെന്ന് ലുമികായിയുടെ 2024-ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഇന്ത്യ ഇൻ്ററാക്ടീവ് മീഡിയ ആൻഡ് ഗെയിമിംഗ് റിപ്പോർട്ട്. 2029-ഓടെ 9.2 ബില്യൺ ഡോളറിന്റെ (76,645 കോടി രൂപ) വളർച്ച കൈവരിക്കുമെന്ന് പ്രവചനം.
സജീവ ഗെയിമർമാരുടെ പട്ടികയിലേക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 23 ദശലക്ഷം പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. രാജ്യത്തെ മൊത്തെ ഗെയിമർമാരിൽ 44 ശതമാനം പേർ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
പണമടച്ച് ഗെയിമിംഗ് മേഖലയിൽ തുടരുന്നവരുടെ എണ്ണം 148 ദശലക്ഷമായി വർദ്ധിച്ചു. ഇന്ത്യൻ ഗെയമിർമാരിൽ 66 ശതമാനം പേർ മെട്രോ ഇതര നഗരങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ 43 ശതമാനം പേരും 18-30 പ്രായക്കാരാണ്.
ഇന്ത്യയിലുടനീളമുള്ള 3,000 മൊബൈൽ ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയാണ് ലുമികായി റിപ്പോർട്ടായി പുറത്തുവിട്ടത്.
നടപ്പ് സാമ്പത്തിക വർഷം ഗെയിമിംഗ് മേഖല വൻ കുതിപ്പാണ് സൃഷ്ടിക്കുന്നത്. നവമാദ്ധ്യമ വിപണിയുടെ 30 ശതമാനവും ഗെയിമിംഗ് മേഖലയാണ് വഹിക്കുന്നത്. 3.8 ബില്യൺ ഡോളർ അഥവാ 31,657 കോടി രൂപ വരുമിത്. 12.5 ബില്യൺ ഡോളറാണ് നവ മാദ്ധ്യമ വിപണിയിലെ വരുമാനം.
90-കളിൽ മെട്രോപൊളിറ്റിൻ സിറ്റികളിൽ മാത്രമായിരുന്നു ഗെയിമിംഗ് ശൃംഖലയെങ്കിൽ 2020-കളുടെ തുടക്കത്തോടെ കഥ മാറി. ഇന്ന് വലുപ്പ ചെറുപ്പമില്ലാതെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ഗെയിമിംഗ് മേഖല ശക്തി പ്രാപിക്കുകയാണ്.
ഇന്ത്യയിലെ ഗെയിമേഴ്സ് അധികവും ഗ്രാമങ്ങളിൽ നിന്നാണ്. വിരൽത്തുമ്പിൽ സാങ്കേതികവിദ്യ ലഭ്യമായതാണ് ഈ കുതിപ്പിന് പിന്നിലെ രഹസ്യം. 2020-കളോടെ ഗെയിമിംഗ് മേഖല ലോകത്തെ വലിയ വ്യവസായങ്ങളിലൊന്നായി മാറി.