അദാനിയുടെ ലാഭത്തിൽ 664 ശതമാനം വർധന; 1742 കോടിയായി ഉയർന്നു

അദാനിയുടെ ലാഭത്തിൽ 664 ശതമാനം വർധന; 1742 കോടിയായി ഉയർന്നു

October 29, 2024 0 By BizNews

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസിന്റെ ലാഭം 664 ശതമാനം ഉയർന്നു. സെപ്തംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലാണ് ലാഭം ഉയർന്നത്. 1,742 കോടിയായാണ് ലാഭം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 228 കോടിയായിരുന്നു കമ്പനിയുടെ ലാഭം.

കമ്പനിയുടെ ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 22,608 കോടിയാണ്. 16 ശതമാനം വർധനയാണ് വരുമാനത്തിൽ ഉണ്ടായത്. 19,546 കോടിയായാണ് വരുമാനം ഉയർന്നത്. നോൺ കൺവെർട്ടബിൾ ഡിബഞ്ചേഴ്സിലൂടെ 2,000 കോടി സ്വരുപീക്കാനും കമ്പനി ബോർഡ് അംഗീകാരം നൽകി.

ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം ലാഭവർധനയാണ് അദാനിക്കുണ്ടായിരിക്കുന്നത്. അതേസമയം ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ വരുമാനത്തിൽ 11 ശതമാനം കുറവുണ്ട്. ആദ്യപാദത്തിൽ 25,472.40 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.

മികച്ച ലാഭമുണ്ടായതോടെ അദാനി ഓഹരികളിലും അത് പ്രതിഫലിച്ചു. രണ്ട് ശതമാനം വർധന ഇന്ന് അദാനി ഓഹരികൾക്കുണ്ടായി. 2849 രൂപയായാണ് അദാനി ഓഹരികളുടെ വില ഉയർന്നത്. ഭാവിയിൽ കമ്പനിയുടെ ഉയർച്ചക്ക് ലാഭവർധനവ് സഹായിക്കുമെന്നാണ് സൂചന.