‘ഇന്ത്യയുടെ അഭിമാന പുത്രൻ​’; രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മോദിക്ക് കുറിപ്പുമായി നെതന്യാഹു

‘ഇന്ത്യയുടെ അഭിമാന പുത്രൻ​’; രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മോദിക്ക് കുറിപ്പുമായി നെതന്യാഹു

October 13, 2024 0 By BizNews

​ന്യൂഡൽഹി: വ്യവസായി രത്തൻ ടാറ്റയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. എക്സിലൂടെയാണ് നെതന്യാഹുവിന്റെ മോദിക്കുള്ള കുറിപ്പ്. രത്തൻ ടാറ്റയുടെ മരണത്തിൽ താനും ഇസ്രായേൽ ജനങ്ങളും ദുഃഖം പങ്കിടുകയാണെന്ന് നെതന്യാഹു എക്സിൽ കുറിച്ചു.

ഇന്ത്യയുടെ അഭിമാനപുത്രനാണ് നെതന്യാഹു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രത്തൻ ടാറ്റയുടെ മരണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാൻ അഭ്യർഥിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

വലിയ ഹൃദയമുള്ള ഒരു മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്ന് രത്തൻ ടാറ്റയുടെ മരണത്തിൽ യു.എസ് അംബാസിഡർ എറിക് ഗാർസെറ്റിയും അനുശോചിച്ചു. താൻ അംബാസിഡറായി ചുമതലയേറ്റപ്പോൾ ആദ്യം ലഭിച്ച ആശംസകളിൽ ഒന്ന് രത്തൻ ടാറ്റയുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഫ്രാൻസ് ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച വ്യവസായിയാണ് രത്തൻ ടാറ്റയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഫ്രാൻസിന് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ പ്രമുഖ വ്യവസായികളും രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റ് സി.ഇ.ഒ ബിൽ ഗേറ്റ്സ് ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവരാണ് രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ചത്.