ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഓടിത്തുടങ്ങും

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഓടിത്തുടങ്ങും

October 3, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ട്രെ​യി​നു​ക​ൾ ഈ വർഷം ഇ​ന്ത്യ​യി​ലും ഓ​ടി​ത്തു​ട​ങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യു​ള്ള ട്രെ​യി​നി​ന്‍റെ ആ​ദ്യ മാ​തൃ​ക 2024 ഡി​സം​ബ​റോ​ടെ നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ സോ​ണി​ന് കീ​ഴി​ൽ ഹ​രി​യാ​ന​യി​ലെ ജി​ന്ദ്-​സോ​നി​പ​ത് സെ​ക്‌ഷ​നി​ൽ ഓ​ടി​ത്തു​ട​ങ്ങും. നി​ല​വി​ൽ ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്വീ​ഡ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ളു​ള്ള​ത്. നി​ല​വി​ലു​ള്ള ഡീ​സ​ൽ ഇ​ല​ക്‌​ട്രി​ക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് ട്രെ​യി​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ​രി​ഷ്ക​ര​ണം വ​രു​ത്തി ഹൈ​ഡ്ര​ജ​ൻ ഫ്യു​വ​ൽ സെ​ല്ലു​ക​ൾ കൂ​ടി ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പൈ​ല​റ്റ് പ്രോ​ജ​ക്‌​ടി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി.

പ്രോ​ട്ടോ​ടൈ​പ്പ് ട്രെ​യി​നി​നെ സം​യോ​ജി​പ്പി​ച്ച് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്‌​റി​യി​ലാണ് ന​ട​ക്കു​ന്നത്. ഹൈ​ഡ്ര​ജ​ൻ ഫോ​ർ ഹെ​റി​റ്റേ​ജ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 35 ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കും. എ​ട്ട് പ​ര​മ്പ​രാ​ഗ​ത റൂ​ട്ടു​ക​ളി​ൽ ആ​റ് ചെ​യ​ർ​കാ​റു​ക​ളു​ള്ള ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​നാ​ണ് തീ​രു​മാ​നം. ഓ​രോ ട്രെ​യി​നി​നും 80 കോ​ടി രൂ​പ​യുംറൂ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 70 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ക്കും. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ, അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.