ഇറാന്റെ മിസൈൽ ആ​ക്രമണത്തിന് പിന്നാലെ എണ്ണവില ഉയർന്നു

ഇറാന്റെ മിസൈൽ ആ​ക്രമണത്തിന് പിന്നാലെ എണ്ണവില ഉയർന്നു

October 2, 2024 0 By BizNews

വാഷിങ്ടൺ: ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിയിൽ എണ്ണവില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില ബാരലിന് 70.16 ഡോളറായാണ് ഉയർന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 2.66 ശതമാനം ഉയർന്ന് ബാരലിന് 73.61 ഡോളറായി.

ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ ഏകദേശം ഒരുകോടി ഇസ്രായേൽ പൗരന്മാർ ബങ്കറുകളിൽ അഭയം തേടിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. ഇസ്രായേലിന് നേരെ 181 ബാലിസ്റ്റിക് മിസൈലുകളാണ് ചൊവ്വാഴ്ച രാത്രി ഇറാൻ തൊടുത്തുവിട്ടതെന്നും സൈന്യം അറിയിച്ചു.

അമേരിക്കയുടെ സഹായത്തോടെ ഈ മിസൈലുകളിൽ അധികവും പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, മധ്യ ഇസ്രായേലിലെ ഗദേരയിലെ ഒരു സ്കൂൾ റോക്കറ്റ് ആക്രമണത്തിൽ തകർന്നു. റോക്കറ്റ് പതിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരിക്കില്ലെന്ന് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് മേധാവി മേജർ ജനറൽ റാഫി മിലോ പറഞ്ഞു. വെസ്റ്റ്ബാങ്കിൽ ഒരു ഫലസ്തീൻ പൗരൻ കൊല്ലപ്പെടുകയും രണ്ട് ഇസ്രായേലികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽറിപ്പോർട്ട് ചെയ്തു.

ല​​ബ​​നാ​​നെ​തി​രെ ഇ​സ്രാ​യേ​ൽ ക​ര​യു​ദ്ധം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെയാണ് ഇ​സ്രാ​​യേ​ലി​ലേ​ക്ക് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ം നടത്തിയത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മി​സൈ​ലാ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് യു.​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് തൊട്ടുടനെ​യാ​ണ് തെ​ൽ അ​വീ​വി​നെയും ജെറൂസലമിനെയും ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ഒന്നിന് പുറകെ ഒന്നായി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. ഇ​സ്രാ​യേ​ൽ സേ​ന ​ത​ന്നെ​യാ​ണ് ആ​ക്ര​മ​ണം ആദ്യം സ്ഥി​രീ​ക​രി​ച്ച​ത്. ഗസ്സയിലെ ജനതയെയും ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കളെയും വധിച്ചതിനുള്ള തിരിച്ചടിയാണിതെന്ന് ഇറാനിലെ ഇസ്‍ലാമിക് റെവല്യുഷനറി ഗാർഡ് അറിയിച്ചു. സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​ൻ ഇ​സ്രാ​യേ​ൽ സേ​ന ജ​ന​ങ്ങ​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. തെ​ൽ അ​വീ​വി​ൽ അജ്ഞാതന്റെ വെ​ടി​വെ​പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു.