ഓഹരി വിപണിയിൽ തകർച്ച; നിക്ഷേപകർക്ക് അഞ്ച് ലക്ഷം കോടി നഷ്ടം

ഓഹരി വിപണിയിൽ തകർച്ച; നിക്ഷേപകർക്ക് അഞ്ച് ലക്ഷം കോടി നഷ്ടം

September 6, 2024 0 By BizNews

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ജോബ് ഡാറ്റ പുറത്ത് വരാനിരിക്കെയാണ് വിപണിയിൽ തകർച്ചയുണ്ടായിരിക്കുന്നത്. ബി.എസ്.ഇ സെൻസെക്സ് 1000 പോയിന്റ് തകർച്ചയോടെ 81,300ലാണ് വ്യപാരം പുരോഗമിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 24,900 പോയിന്റിന് താഴെയെത്തി.

ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 4.8 ലക്ഷം കോടി കുറഞ്ഞ് 460.85 ലക്ഷം കോടിയായി. റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ&ടി, ഐ.ടി.സി, എച്ച്.സി.എൽ ടെക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവക്കാണ് വൻ തകർച്ചയുണ്ടായത്.

സെക്ടറുകളിൽ നിഫ്റ്റി പി.എസ്.യു ബാങ്ക്, ഓയിൻ ആൻഡ് ഗ്യാസ് എന്നിവ രണ്ട് ശതമാനം ഇടിഞ്ഞു. ഓട്ടോ, ബാങ്ക്, മീഡിയ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനം ഇടിഞ്ഞു.

സ്വർണവിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 6720 രൂപയായാണ്  വില വർധിച്ചത്. പവൻ വിലയിൽ 400 രൂപയുടെ വർധനയുണ്ടായി. 53,760 രൂപയായാണ് വില വർധിച്ചത്.