ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് കോൾഡ് സ്റ്റോറേജിലാക്കിയ ബോണ്ടുകളുടെ വിൽപന അദാനി ഇന്ന് തുടങ്ങും

ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് കോൾഡ് സ്റ്റോറേജിലാക്കിയ ബോണ്ടുകളുടെ വിൽപന അദാനി ഇന്ന് തുടങ്ങും

September 4, 2024 0 By BizNews

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ആദ്യ ബോണ്ട് വിൽപനക്ക് തുടക്കം കുറിക്കുന്നു. ബുധനാഴ്ച മുതൽ അദാനിയുടെ ബോണ്ടുകൾ നിക്ഷേപകർക്ക് വാങ്ങാവുന്നതാണ്. വിവിധ വഴികളിലൂടെ നിക്ഷേപം സ്വരൂപിക്കുന്നതിനിന്റെ ഭാഗമായാണ് ഇപ്പോൾ ബോണ്ടുകളും അദാനി ഗ്രൂപ്പ് ഇറക്കുന്നത്.

800 കോടി രൂപയാണ് ബോണ്ട് വിൽപനയിലൂടെ അദാനി ഗ്രൂപ്പ് സ്വരൂപീക്കാൻ ഒരുങ്ങുന്നത്. ബോണ്ടുകളിൽ 60 ശതമാനം ഉയർന്ന വരുമാനക്കാർക്കും ​റീടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. 30 ശതമാനം നോൺ ഇൻസ്റ്റിറ്റ്യൂണൽ നിക്ഷേപകർക്ക് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. 10 ശതമാനം കോർപ്പറേറ്റ് നിക്ഷേപകർക്ക് വേണ്ടിയാണ്.

കഴിഞ്ഞ വർഷം ബോണ്ട് വിൽപനയിലൂടെ 10 ബില്യൺ ഡോളർ സ്വരൂപിക്കാനായിരുന്നു അദാനി ലക്ഷ്യമിട്ടത്. എന്നാൽ, ഹിൻഡൻബർഗ് ആരോപണങ്ങൾ ഉയർത്തിയതോടെ അദാനി പദ്ധതി കോൾ സ്റ്റോറേജിലാക്കുകയായിരുന്നു. ഈയടുത്തും ഹിൻഡൻബർഗ് അദാനിക്കെതിരെ ആരോപണം ഉയർത്തിയെങ്കിലും വലിയ ചലനമുണ്ടാക്കിയില്ല.

രണ്ട്, മൂന്ന്, അഞ്ച് വർഷങ്ങൾ കാലാവധിയുടെ ബോണ്ടുകളാവും അദാനി പുറത്തിറക്കുക. 9.25 ശതമാനം മുതൽ 9.95 ശതമാനം വരെ ആദായം ബോണ്ടിൽ നിന്നും പരമാവധി ലഭിക്കും. സെപ്റ്റംബർ 17 വരെ ആളുകൾക്ക് ബോണ്ടുകൾ വാങ്ങാൻ സാധിക്കും.