ആറുമാസം 1.395 ലക്ഷംകോടി;
കുതിച്ചുയർന്ന് എണ്ണേതര വിദേശ വ്യാപാരം

ആറുമാസം 1.395 ലക്ഷംകോടി; കുതിച്ചുയർന്ന് എണ്ണേതര വിദേശ വ്യാപാരം

August 26, 2024 0 By BizNews

ദു​ബൈ: എ​ണ്ണേ​ത​ര വി​ദേ​ശ വ്യാ​പാ​ര​ത്തി​ൽ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ട്​ രാ​ജ്യം. ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വ​രു​മാ​നം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ്​ വ്യാ​പാ​രം എ​ത്തി​നി​ൽ​ക്കു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ‘എ​ക്സ്​’ അ​ക്കൗ​ണ്ട്​ വ​ഴി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​റു​മാ​സം 1.395 ല​ക്ഷം​കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ വ്യാ​പാ​ര​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് ​മ​ഹാ​മാ​രി​ക്ക്​ മു​മ്പ് ഒ​രു വ​ർ​ഷം മു​ഴു​വ​ൻ രേ​ഖ​പ്പെ​ടു​ത്തി​യ ക​യ​റ്റു​മ​തി​ക്ക്​ തു​ല്യ​മാ​ണ് വെ​റും ആ​റ് മാ​സ​ത്തി​നു​ള്ളി​ലെ യു.​എ.​ഇ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​യ​റ്റു​മ​തി​യെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വെ​ളി​പ്പെ​ടു​ത്തി. 2031ഓ​ടെ നാ​ലു ല​ക്ഷം കോ​ടി ദി​ർ​ഹം വി​ദേ​ശ വ്യാ​പാ​രം ല​ക്ഷ്യ​മി​ട്ട് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നാം ​ദേ​ശീ​യ സാ​മ്പ​ത്തി​ക ല​ക്ഷ്യം രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ക്കാ​ല​ത്ത് അ​ത് വ​ള​രെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യാ​ണ്​ വി​ല​യി​രു​ത്തി​യ​ത്. എ​ന്നാ​ലി​ന്ന്​ ആ​റു മാ​സ​ത്തി​ൽ എ​ണ്ണേ​ത​ര ക​യ​റ്റു​മ​തി​യി​ൽ 25ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ, വി​ദേ​ശ​വ്യാ​പാ​രം 1.4ല​ക്ഷം കോ​ടി ദി​ർ​ഹ​ത്തി​ന്​ അ​ടു​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ എ​ണ്ണേ​ത​ര വ്യാ​പാ​രം മൂ​ന്നു ല​ക്ഷം കോ​ടി കോ​ടി​യി​ലെ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം -അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി യു.​എ.​ഇ പു​ല​ർ​ത്തു​ന്ന വ്യാ​പാ​ര​ബ​ന്ധം സം​ബ​ന്ധി​ച്ചും ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പോ​സ്റ്റി​ൽ പ​റ​ഞ്ഞു. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധം ശ​ക്തി​പ്പെ​ട്ടു. ഇ​ന്ത്യ​യു​മാ​യി 10 ശ​ത​മാ​നം, തു​ർ​ക്കി​യ​യു​മാ​യി 15 ശ​ത​മാ​നം, ഇ​റാ​ഖു​മാ​യി 41ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ഇ​റാ​ഖാ​ണ്​ യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ ക​യ​റ്റു​മ​തി ന​ട​ക്കു​ന്ന രാ​ജ്യം. വി​ദേ​ശ വ്യാ​പാ​ര​ത്തി​ന്‍റെ ആ​ഗോ​ള വ​ള​ർ​ച്ച​നി​ര​ക്ക് ഏ​ക​ദേ​ശം 1.5 ശ​ത​മാ​ന​മാ​ണെ​ങ്കി​ലും, യു.​എ.​ഇ​യു​ടെ വി​ദേ​ശ വ്യാ​പാ​രം പ്ര​തി​വ​ർ​ഷം 11.2 ശ​ത​മാ​നം വ​ർ​ധി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലോ​ക​ത്താ​ക​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ സ​ഹാ​യ​വും പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ടീ​മു​ക​ളു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​വും നേ​ട്ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ.​ഇ​യു​ടെ മി​ക​ച്ച 10 വ്യാ​പാ​ര പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള എ​ണ്ണേ​ത​ര ക​യ​റ്റു​മ​തി 28.7 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​രം 12.6 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്വ​ർ​ണം, ആ​ഭ​ര​ണ​ങ്ങ​ൾ, സി​ഗ​ര​റ്റു​ക​ൾ, എ​ണ്ണ​ക​ൾ, അ​ലൂ​മി​നി​യം, കോ​പ്പ​ർ വ​യ​റു​ക​ൾ, അ​ച്ച​ടി​ച്ച വ​സ്തു​ക്ക​ൾ, വെ​ള്ളി, ഇ​രു​മ്പ് വ്യ​വ​സാ​യ​ങ്ങ​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ 2024 ആ​ദ്യ പ​കു​തി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​യ​റ്റു​മ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ള്ള​ത്. അ​തോ​ടൊ​പ്പം പു​ന​ർ​ക​യ​റ്റു​മ​തി 345.1 ബി​ല്യ​ൺ ദി​ർ​ഹ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ത്യേ​കി​ച്ച് സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ്, ഇ​ന്ത്യ, യു.​എ​സ്, കു​വൈ​ത്ത്, ഖ​ത്ത​ർ എ​ന്നി​വ​ യു​മാ​യെ​ല്ലാം പു​ന​ർ ക​യ​റ്റു​മ​തി​യി​ൽ വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.