ബജറ്റ് പ്രസംഗത്തില്‍ ‘സ്ത്രീകള്‍’ എന്ന് ധനമന്ത്രി പറഞ്ഞത് 13 തവണ
July 24, 2024 0 By BizNewsന്യൂഡൽഹി: സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവിധ ക്ഷേമപദ്ധതികൾക്കായി ബജറ്റിൽ മൂന്നുലക്ഷം കോടിയിലേറെ രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിൽ 13 തവണയാണ് ‘സ്ത്രീകൾ’ എന്ന് ധനമന്ത്രി പറഞ്ഞത്.
രാജ്യവ്യാപകമായി കൂടുതൽ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ സ്ഥാപിക്കും. തൊഴിൽ സമയങ്ങളിൽ കുട്ടികളുടെ പരിപാലനത്തിനും മറ്റുമായി ക്രെഷുകളും സ്ഥാപിക്കും.
സ്ത്രീകളെ തൊഴിൽ മേഖലയിൽ കൂടുതൽ പങ്കാളികളാക്കുന്നതിനായി സ്ത്രീകേന്ദ്രീകൃത നൈപുണിവികസന പദ്ധതികൾ ആവിഷ്കരിക്കും. തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തം നിലവിൽ 24 ശതമാനമാണ്.
വനിതാ സ്വയംസഹായസംഘങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിനാവശ്യമായ പരിപാടികൾ പ്രത്യേകമായി ആസൂത്രണം ചെയ്യും.
കർഷകർ, യുവജനങ്ങൾ, സ്ത്രീകൾ ദരിദ്രർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള സുസ്ഥിരവും സമഗ്രവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.