109 പുതിയ വിളകൾ; അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ്

109 പുതിയ വിളകൾ; അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ്

July 24, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ കൃ​ഷി​ക്കും അ​നു​ബ​ന്ധ​മേ​ഖ​ല​ക്കു​മാ​യി 1.52 ല​ക്ഷം കോ​ടി രൂ​പ വ​ക​യി​രു​ത്തി. ആ​റു കോ​ടി ക​ര്‍ഷ​ക​രു​ടെ​യും ഭൂ​മി​യു​ടെ​യും വി​വ​രം ശേ​ഖ​രി​ക്കു​മെ​ന്നും ഇ​വ ക​ര്‍ഷ​ക​ഭൂ​മി ര​ജി​സ്ട്രി​യി​ൽ ഉ​ള്‍പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

  • ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ​തും കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തു​മാ​യ 32 ധാ​ന്യ​വി​ള​ക​ൾ ഉ​ൾ​പ്പെ​ടെ 109 പു​തി​യ വി​ള​ക​ൾ ക​ർ​ഷ​ക​ർ​ക്കാ​യി വൈ​കാ​തെ പു​റ​ത്തി​റ​ക്കും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ക​ർ​ക്ക് ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ക​ഴി​യും.
  • സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ര്‍ന്ന് 400 ജി​ല്ല​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ക്രോ​പ് സ​ര്‍വേ ന​ട​ത്തും.
  • ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു​കോ​ടി ക​ർ​ഷ​ക​രെ ജൈ​വ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി.
  • പ​യ​റു​വ​ർ​ഗ​ങ്ങ​ളി​ലും എ​ണ്ണ​ക്കു​രു ഉ​ൽ​പാ​ദ​ന​ത്തി​ലും സ്വ​യം പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക പ​ദ്ധ​തി.
  • പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​നാ​യി ക്ല​സ്റ്റ​റു​ക​ൾ. സം​ഭ​ര​ണം, മാ​ർ​ക്ക​റ്റി​ങ് എ​ന്നി​വ​ക്കാ​യി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കോ-​ഓ​പ​റേ​റ്റി​വ് സ്ഥാ​പ​ന​ങ്ങ​ൾഎ​ന്നി​വ​ക്കു​ള്ള സ​ഹാ​യം ന​ൽ​കും.
  • അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ്.
  • ചെ​റു​കി​ട ചെ​മ്മീ​ൻ വി​ത്തു​ൽ​പാ​ദ​ന സെ​ന്റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ഹാ​യം.