ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു ; ബ്രെന്റ് ക്രൂഡും യുഎസ് ഗ്രേഡും തമ്മിലുള്ള അന്തരം കുറയുന്നു
July 18, 2024 0 By BizNewsആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. സീസണ്‍ ഡിമാന്‍ഡും, ഉല്‍്പാദന നിയന്ത്രണങ്ങളുമാണ് പുതിയ വെല്ലുവിളികള്‍.
യുഎസ് ക്രൂഡ് സ്റ്റോക്ക്‌പൈലുകളില്‍ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചഡടി നേരിട്ടയും, യുഎസ് ഡോളറിന്റെ കൊടുമുടി ഇറക്കവും യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു.ടി.ഐ) ക്രൂഡിന്റെ വില കുതിക്കാന്‍ കാരണമായി. ഇതോടെ ബ്രെന്റ് ക്രൂഡും യുഎസ് ഗ്രേഡും തമ്മിലുള്ള അന്തരം വീണ്ടും കുറഞ്ഞു.
ഡ്രൈവിംഗ് സീസണ്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനാല്‍ യുഎസിലെ ക്രൂഡ് ഓയില്‍ ഇന്‍വെന്ററികള്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 20 ദശലക്ഷം ബാരലിലധികം കുറഞ്ഞിട്ടുണ്ട്. ഇതു യുഎസിലെ ആഭ്യന്തര ആവശ്യകത കുത്തനെ വര്‍ധിപ്പിച്ചു.
പൊതു വിപണിയിലേയ്ക്കുള്ള യുഎസില്‍ നിന്നുള്ള എണ്ണയുടെ ഒഴുക്കു കുറയുന്നുവെന്നാണ് ഇതില്‍ നിന്നു മനസിലാക്കേണ്ടത്. ഒപെക്ക് പ്ലസിന്റെ കടുത്ത ഉല്‍പ്പാദ നിയന്ത്രണം തുടരുന്നതിനിടെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കലവറയായ യുഎസില്‍ നിന്നുള്ള എണ്ണയുടെ വരവും ബാധിക്കപ്പെടുന്നത്.
നിലവില്‍ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 85.20 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 83.16 ഡോളറുമാണ് നിലവാരം. ജൂലൈ 12 വരെയുള്ള ആഴ്ചയില്‍ 4.9 ദശലക്ഷം ബാരലിന്റെ ഇന്‍വെന്ററി ഇടിവ് യുഎസില്‍ ഇഐഎ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വാരം രേഖപ്പെടുത്തിയ 3.4 ദശലക്ഷം ബാരല്‍ ഇടിവിനു മുകളിലാണിത്. റിപ്പോര്‍്ട്ടുകള്‍ പ്രകാരം യുഎസ് ക്രൂഡ് ഇന്‍വെന്ററികള്‍ ഈ സമയത്തെ അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ 5% താഴെയാണ്.
ചൈനയിലെ സാമ്പത്തിക വളര്‍ച്ചാ ആശങ്കകള്‍ സജീവമായി നിലനില്‍ക്കുന്നത് മാത്രമാണ് എണ്ണയ്ക്കു മുന്നില്‍ നിലവിലുള്ള വെല്ലുവിളി. ചൈന കൂടി വളര്‍ച്ചയുടെ സൂചനകള്‍ നല്‍കിയാല്‍ എണ്ണവില കുതിച്ചേക്കും.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ ആവശ്യക്കരാണ് ചൈന. നിലവില്‍ ചൈന ഇറക്കുമതി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതു മൊത്തത്തിലുള്ള ആഗോള ക്രൂഡ് ഓയില്‍ ഡിമാന്‍ഡിനെ ഭാരപ്പെടുത്തുന്നു.
ചൈനയുടെ രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ച 4.7% ആണ്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തിന് ശേഷമുള്ള മോശം പ്രകടനമാണിത്.
സൗദിയുടെ ഉല്‍പ്പാദന നിയന്ത്രണം തുടരുന്നത് യുഎസ് ബെഞ്ച്മാര്‍ക്കിന്റെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. വില കൂടാനുള്ള മറ്റൊരു കാരണം ഇതാണ്. ഈ മാസം യുഎസ് ക്രൂഡ് ഇന്‍വെന്ററി ഇനിയും കുറഞ്ഞേക്കാം.
യുഎസ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡോളറിനെയും ബാധിക്കപ്പെടുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡനു മേല്‍, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മേല്‍കൈ നേടുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സൗദി അറേബ്യയുടെ വിദേശ എണ്ണ കയറ്റുമതി ജൂണില്‍ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജൂണില്‍ രാജ്യം എണ്ണയാണ് കയറ്റിയയച്ചത്.
ഇതു പാന്‍ഡെമിക് സമയത്തെ ഏറ്റവും താഴ്ന്ന പോയിന്റിനേക്കാള്‍ 2,50,000 മാത്രം കൂടുതലാണ്. ഒപെക്ക് കൂട്ടായ്മയില്‍ സൗദി മാത്രമല്ല വേനല്‍ക്കാലത്ത് ക്രൂഡ് കയറ്റുമതി കുറച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം റഷ്യന്‍ ക്രൂഡ് കയറ്റുമതി ജൂണില്‍ 5 ദശലക്ഷം ബിപിഡിയില്‍ നിന്ന് ജൂലൈയില്‍ ഇതുവരെ 4 ദശലക്ഷം ബിപിഡിയില്‍ താഴെയായി.
വിതരണം കുറച്ച് വില ഉയര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നു വിദഗ്ധര്‍ പറയുന്നു.