നെല്ലുൽപാദനത്തിൽ വൻ ഇടിവ്​

നെല്ലുൽപാദനത്തിൽ വൻ ഇടിവ്​

June 27, 2024 0 By BizNews

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ നെ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വ്. ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഉ​ൽ​പാ​ദ​നം ആ​റു​ല​ക്ഷം ട​ണ്ണി​ൽ താ​ഴെ​യെ​ത്തി. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 1.73 ല​ക്ഷം ട​ണ്ണി​ന്‍റേ​താ​ണ്​ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 7.31 ല​ക്ഷം ട​ൺ നെ​ല്ലാ​യി​രു​ന്നു സ​പ്ലൈ​കോ സം​ഭ​രി​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ 5.58 ട​ണ്ണാ​യി കു​റ​ഞ്ഞു. ആ​റു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ ഉ​ൽ​പാ​ദ​നം കു​ത്ത​നെ ഇ​ടി​യു​ന്ന​ത്.

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത്​ നെ​ല്ലു​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ കു​തി​പ്പാ​ണു​ണ്ടാ​യ​ത്. പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നെ​ല്ലു​ൽ​പാ​ദ​നം ആ​റു​ല​ക്ഷം ട​ൺ ക​ട​ന്നു. തൊ​ട്ടു​മു​മ്പു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ 4.84 ല​ക്ഷം ( 2017-18), 4.52 (2016-17), 5.61 (2015-16) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​ള​വെ​ങ്കി​ൽ മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം ഇ​ത്​ (2018-19) 6.93 ല​ക്ഷം ട​ണ്ണാ​യി കു​തി​ച്ചു​യ​ർ​ന്നു.

പ്ര​ള​യ​ത്തി​ൽ എ​ക്ക​ലു​ക​ൾ വ​ലി​യ​തോ​തി​ൽ വ​യ​ലു​ക​ളി​ലേ​ക്ക്​ എ​ത്തി​യ​തും ത​രി​ശു​നി​ല​ങ്ങ​ളി​ല​ട​ക്കം നെ​ൽ​കൃ​ഷി വ​ർ​ധി​പ്പി​ച്ച​തു​മാ​ണ്​ വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. ഇ​തി​നു​ശേ​ഷം തു​ട​ർ​ച്ച​യാ​യി ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സ​പ്ലൈ​കോ​യു​ടെ സം​ഭ​ര​ണ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച്​ ഇ​ത്ത​വ​ണ (2023-24) കു​ത്ത​നെ കു​റ​ഞ്ഞു.

ക​ന​ത്ത വേ​ന​ലും ക​ർ​ഷ​ക​രു​ടെ പി​ന്മാ​റ്റ​വു​മാ​ണ്​​ ഉ​ൽ​പാ​ദ​നം കു​റ​യാ​നു​ള്ള കാ​ര​ണം. ക​ടു​ത്ത വേ​ന​ലി​ൽ കൃ​ഷി ന​ശി​ച്ച​തും ക​തി​രി​ടു​ന്ന കാ​ല​ത്തെ ചൂ​ട് മൂ​ലം നെ​ന്മ​ണി​ക​ൾ പ​തി​രാ​യ​തും ഉ​ൽ​പാ​ദ​ന​ത്തി​ന്​ വ​ൻ തി​രി​ച്ച​ടി​യാ​യി. ഇ​തി​നൊ​പ്പ​മാ​ണ്​ ക​ർ​ഷ​ക​രു​ടെ പി​ന്മാ​റ്റം. ഇ​ത്ത​വ​ണ 50,930 ക​ർ​ഷ​ക​രാ​ണ്​ കൃ​ഷി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​ത്​. ക​ഴി​ഞ്ഞ ​ര​ണ്ട്​ സീ​സ​ണു​ക​ളി​ലു​മാ​യി 2,50,373 ക​ർ​ഷ​ക​രാ​ണ്​ പാ​ട​ത്ത്​ വി​ത്തി​ട്ട​തെ​ങ്കി​ൽ ഇ​ത്ത​വ​ണ 1,99,443 ആ​യി കു​റ​ഞ്ഞു.

സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്​ പ​ണം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ്​ വ​ലി​യൊ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ പി​ന്തി​രി​യാ​നു​ള്ള​ കാ​ര​ണം. കൃ​ഷി​യി​ലെ ക​ഷ്ട​പ്പാ​ട്, രാ​സ​വ​ള​ത്തി​ന്‍റെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും വി​ല​വ​ർ​ധ​ന, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്നി​വ​യും ക​ർ​ഷ​ക​രു​ടെ എ​ണ്ണം കു​റ​ച്ചു. കൃ​ഷി​യി​റ​ക്കി​യ സ്ഥ​ല​ത്തി​ന്‍റെ അ​ള​വി​ലും വ​ലി​യ​തോ​തി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2022-23ൽ 1,82,919 ​ഹെ​ക്ട​ർ പാ​ട​ത്താ​ണ്​ കൃ​ഷി​യി​റ​ക്കി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ഇ​ത്​ 1,70,775 ആ​യി.

ത​മി​ഴ്‌​നാ​ട് നെ​ല്ല് ക​യ​റ്റി താ​ങ്ങു​വി​ല ത​ട്ടി​യെ​ടു​ക്കു​ന്ന​ത് ത​ട​യാ​നാ​യ​തും സം​ഭ​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​യാ​ന്‍ കാ​ര​ണ​മാ​യെ​ന്ന് സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. ​നേ​ര​ത്തേ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ൽ​കൃ​ഷി​യി​ല്ലാ​ത്ത പാ​ട​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി​യ​താ​യി രേ​ഖ​യു​ണ്ടാ​ക്കി അ​യ​ല്‍സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന്​ നെ​ല്ല് സം​ഭ​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

സ​പ്ലൈ​കോ​യി​ല്‍നി​ന്ന് നെ​ല്ലി​ന്‍റെ പ​ണം കി​ട്ടാ​ന്‍ വൈ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ക​ര്‍ഷ​ക​രി​ല്‍ ചി​ല​ർ സം​ഭ​ര​ണം തു​ട​ങ്ങു​ന്ന​ത് കാ​ത്തു​നി​ല്‍ക്കാ​തെ പൊ​തു​വി​പ​ണി​യി​ൽ വി​റ്റ​ഴി​ച്ചി​രു​ന്നു. ഇ​തും കു​റ​വി​നു​ള്ള കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.