ഭാരത് എന്‍സിപിയില്‍ നിന്ന് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ്ങ് നേടി പഞ്ച് ഇവി
June 18, 2024 0 By BizNewsകൊച്ചി: ടാറ്റ മോട്ടോര്‍സിന്റെ ഉപസ്ഥാപനവും ഇന്ത്യയിലെ ഇ.വി വിപ്ലവത്തിന്റെ തുടക്കാരുമായ ടാറ്റ പാസഞ്ചര്‍ ഇലക്ടിക് മൊബിലിറ്റി ലിമിറ്റഡിന്റെ (ടി.പി.ഇ.എം) വാഹനങ്ങളായ പഞ്ച് ഇ.വി, നെക്‌സോണ്‍ ഇ.വി എന്നിവയ്ക്ക് ഭാരത് – എന്‍.സി.എ.പി സുരക്ഷാ റേറ്റിങ്ങില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ്.
ഇതുവരെ ഏതൊരു വാഹനവും നേടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സ്‌കോറുകളാണ് പഞ്ച് ഇ.വി നേടിയിരിക്കുന്നത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന് (എ.ഒ.പി) 31.46/32, ചൈല്‍ഡ് ഒക്യുപേഷന്‍ പ്രൊട്ടക്ഷന് (സി.ഒ.പി) 45/49 പോയിന്റുകള്‍, എന്നിവയാണ് പഞ്ച് ഇ.വിയ്ക്ക് കിട്ടിയിരിക്കുന്ന റേറ്റിങ്ങുകള്‍.
നെക്‌സോണ്‍ ഇ.വി എ.ഒ.പിയ്ക്ക് 29.86/32, സി.ഒ.പിയ്ക്ക് 44.95/49 എന്നീ പോയിന്റുകളും നേടി. ഇതോടെ ഭാരത് – എന്‍.സി.എ.പി, ഗ്രോബല്‍ – എന്‍.സി.എ.പി ടെസ്റ്റുകളില്‍ ഉടനീളം 5 സ്റ്റാര്‍ സ്‌കോര്‍ നേടുന്ന എസ്.യു.വി പോട്ട്‌ഫോളിയോകളുടെ ഏറ്റവും സുരക്ഷിതമായ ശ്രേണിയുള്ള ഒരേയൊരു ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറര്‍ (ഒ.ഇ.എം) ആണ് ടാറ്റ മോട്ടോര്‍സ്.
നെക്‌സോണ്‍ ഇ.വി, പഞ്ച് ഇ.വി എന്നിവയ്ക്ക് ഭാരത്-എന്‍.സി.എ.പിയുടെ കീഴില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ് ലഭിച്ച ഈ സുപ്രധാന നാഴികക്കല്ലില്‍ ടാറ്റാ മോട്ടോര്‍സിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുകയാണെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
രാജ്യത്ത് സുരക്ഷിതമായ വാഹനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണത്തിന് അടിവരയിടുന്നതാണ് ഈ സര്‍ട്ടിഫിക്കേഷന്‍. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തെ ‘ആത്മനിര്‍ഭര്‍’ ആക്കുന്നതില്‍ ഭാരത് എന്‍.സി.എ.പിയുടെ പങ്ക് വളരെ വലുതാണ്.
ഇന്ത്യയെ ആഗോള ഓട്ടോമൊബൈല്‍ ഹബ്ബാക്കി മാറ്റാനും അന്താരാഷ്ട്ര വിപണിയില്‍ കയറ്റുമതി മൂല്യം വര്‍ധിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ ഭാരത് എന്‍.സി.എ.പി കാര്‍ സുരക്ഷാ മാനദണ്ഡം നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് ചര്‍ച്ച ചെയ്യപ്പെടാത്ത സുരക്ഷയാണ് ഇപ്പോള്‍ ഇന്ത്യന്‍ കാര്‍ വാങ്ങുന്നവരുടെ പ്രധാന മുന്‍ഗണനയെന്നും ടാറ്റാ മോട്ടോര്‍സിന്റെ ഡി.എന്‍.എയില്‍ പതിഞ്ഞിരിക്കുന്ന സുരക്ഷ വ്യവസായത്തിന്റെ മാനദണ്ഡമാക്കി മാറ്റിയിരിക്കുകയാണെന്നും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ആന്‍ഡ് ടാറ്റാ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എം.ഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.
വിലനിലവാരം കണക്കിലെടുക്കാതെ, നിര്‍മിക്കുന്ന ഒരോ വാഹനത്തിലും ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നെന്ന് ഉറപ്പാക്കിക്കൊണ്ട് സുരക്ഷ ചര്‍ച്ച ചെയ്യുന്നതില്‍ വഴികാട്ടിയാകുകയാണ് ടാറ്റാ മോട്ടോര്‍സ്.
സര്‍ക്കാരിന്റെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഭാരത് എന്‍.സി.എ.പി പ്രോട്ടോകോള്‍ മികച്ച ഫലങ്ങളോടെ നയിക്കുന്ന ആദ്യ നിര്‍മാതാവാകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനമായ പഞ്ച് ഇ.വി നിര്‍മിക്കുന്നതിലും 5 സ്റ്റാര്‍ റേറ്റിങ്ങോടെ നെക്‌സോണ്‍ ഇ.വി സുരക്ഷിതത്വത്തിന്റെ പാരമ്പര്യം തുടരുന്നതിലും അഭിമാനവും സന്തോഷവുമുണ്ട്.
എല്ലാ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും പിന്തുടരാനുള്ള ഒരു മാനദണ്ഡം സ്ഥാപിക്കുന്ന രീതിയില്‍ ഭാരത് എന്‍.സി.എ.പിയുടെ കീഴില്‍ ടെസ്റ്റ് ചെയ്ത ഞങ്ങളുടെ നാല് എസ്.യു.വികളും 5 സ്റ്റാര്‍ റേറ്റിങ്ങ് നേടി. മുന്നോട്ട് നോക്കുമ്പോള്‍ ഓരോ ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായ ഭാവി സൃഷ്ടിക്കുന്നതിന് വഴിയൊരുക്കാന്‍ വിപുലമായ ഗവേഷക സംഘത്തിന്റെ പിന്തുണയോടെ സുരക്ഷയുമായി ബന്ധപ്പെട്ട സജീവ ഇടപെടലുകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ച് ഇ.വി അവതരിപ്പിച്ചത് മുതല്‍ ഇ.വി പ്രേമികള്‍ക്കും ആദ്യമായി വാഹനം വാങ്ങുന്നവര്‍ക്കും പ്രിയപ്പെട്ട വാഹനമാണ്. ഗ്രാമീണ മേഖലകളിലെ വിപണിയില്‍ 35 ശതമാനം ഉടമകളാണ് പഞ്ച് ഇ.വിയ്ക്ക് ഉള്ളത്.
ലോങ്ങ് റെയ്ഞ്ച്, മികച്ച പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, സെഗ്മെന്റ് 2 -3 ന് മുകളിലുള്ള വാഹനങ്ങളില്‍ കാണപ്പെടുന്ന സവിശേഷതകള്‍ തുടങ്ങിയവയുള്ള പഞ്ച് ഇ.വി 10000ലധികം അംഗങ്ങളെ ടാറ്റ കുടുംബത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കാരണമായി.
യഥാര്‍ത്ഥ ഇലക്ട്രിക് എസ്.യു.വി എന്നതിലുപരി മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു ധീരമായ ചുവടുവെയ്പ്പാണിത്. സൗകര്യത്തിനും ഭാരത്തിനും മുകളിലുള്ള അനുഭവം പ്രദാനം ചെയ്ത് ഉപഭോക്താക്കള്‍ക്ക് പ്രാപ്യമായ ഒരു പ്രീമിയം അനുഭവം പ്രദാനം ചെയ്യുകയാണ് പഞ്ച് ഇ.വി.
ഇന്ത്യയുടെ ഇ.വി വിപ്ലവത്തിന്റെ കിക്ക് സ്റ്റാര്‍ട്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെക്‌സോണ്‍ ഇ.വി 2020ല്‍ ലോഞ്ച് ചെയ്തതു മുതല്‍ 68,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2023ല്‍ അനാച്ഛാദനം ചെയ്ത എസ്.യു.വിയുടെ അപ്‌ഡേറ്റ് ചെയ്ത ഗെയിം ചേഞ്ചിങ്ങ് അവതാര്‍ ഇന്ത്യയിലെ മുഴുവന്‍ വാഹന വ്യവസായത്തിനും ഒരു സുപ്രധാന കുതിച്ചുചാട്ടം സൃഷ്ടിച്ചു.
ഇതിന്റെ ശ്രദ്ധേയമായ രൂപകല്‍പ്പന, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഡ്രൈവിങ്ങ് അനുഭവം, തകര്‍പ്പന്‍ കണ്ടുപിടിത്തങ്ങള്‍ എന്നിവ ഇതിനെ വാഹനങ്ങളിലെ ഒരു യഥാര്‍ത്ഥ ഗാഡ്ജറ്റാക്കി മാറ്റുകയും ഇന്ത്യന്‍ ഇ.വി വ്യവസായത്തില്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തു.