സ്വർണ്ണവില വീണ്ടും കുറഞ്ഞു; പവന് 320 രൂപയുടെ കുറവ്

സ്വർണ്ണവില വീണ്ടും കുറഞ്ഞു; പവന് 320 രൂപയുടെ കുറവ്

May 30, 2024 0 By BizNews

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ​ഗ്രാം സ്വർണ്ണത്തിന്റെ വില 6670 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 53,360 രൂപയായാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഔൺസിന് 2388 ഡോളറാണ് സ്​പോട്ട് ഗോൾഡിന്റെ വില.

അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഗ്രാമിന് 5540 രൂപയായാണ് 18 കാരറ്റ് സ്വർണ്ണത്തിന്റെ വില കുറഞ്ഞത്. യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങൾ ഇന്ന് പുറത്തുവരും. ഇത് ഫെഡറൽ റിസർവിന്റെ പലിശകുറക്കൽ സംബന്ധിച്ച് കൂടുതൽ വ്യക്തത വരു​ത്തുമെന്നാണ് പ്രതീക്ഷ. ഇത് സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ 0.29 ശതമാനം ഇടിവുണ്ടായി. വില 210 രൂപ കുറഞ്ഞ് 10 ഗ്രാമിന് 71,983 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ കോമെക്സ് ഗോൾഡിന്റെ വില 0.35 ശതമാനം 2,332.9 ഡോളറായി കുറഞ്ഞു.