ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; കുതിക്കുന്ന സ്വർണവിലയിൽ ചെറിയൊരു കിതപ്പ്
April 23, 2024കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിനവും ഇടിവ്. ഇന്ന് പവന് 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 52,920 രൂപയായി. ഇന്നലെ ഇത് 54,040 രൂപയായിരുന്നു. ഗ്രാമിന് 140 രൂപ കുറഞ്ഞ് ഇന്നത്തെ വില 6615 രൂപയാണ്.
ഏപ്രിൽ 19ന് പവന് 54,520 എന്ന റെക്കോർഡ് വിലയിൽ സ്വർണം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് ദിവസംകൊണ്ട് 1600 രൂപ കുറഞ്ഞത്. വൻ കുതിപ്പ് നടത്തിയ സ്വർണവിലയിലെ ഇപ്പോഴുണ്ടായ കുറവ് വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമാകും.
യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെയാണ് അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസ൦മുമ്പ് 31.1 ഗ്രാം (ഒരു ട്രോയ് ഔണ്‍സ്) സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 2418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2295 ഡോളിലേക്ക് കുറഞ്ഞിട്ടുണ്ട്.