യു.പി.ഐ വഴി പണം നിക്ഷേപിക്കൽ സൗകര്യം ഉടൻ

യു.പി.ഐ വഴി പണം നിക്ഷേപിക്കൽ സൗകര്യം ഉടൻ

April 7, 2024 0 By BizNews

മും​ബൈ: ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ൽ ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഏ​കീ​കൃ​ത പേ​മെൻറ് ഇ​ൻ​റ​ർ​ഫേ​സ് (യു.​പി.​ഐ) ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണം നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ല​ഭ്യ​മാ​കും.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് റി​സ​ർ​വ് ബാ​​ങ്ക് ​ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ മൊ​ബൈ​ൽ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് യു.​പി.​ഐ വ​ഴി പണം ഡി​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളി​ൽ നി​ക്ഷേ​പി​ക്കാം.

ഇ​തി​നു പു​​റ​മെ യു.​പി.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി മൊ​ബൈ​ൽ വാ​ല​റ്റ്, ഇ-​ഗി​ഫ്റ്റ് കാ​ർ​ഡ് പോ​ലു​ള്ള പ്രീ​പെ​യ്ഡ് പേ​മെൻറ് ഇ​ൻ​സ്ട്രു​മെൻറു​ക​ൾ (പി.​പി.​ഐ) ലി​ങ്ക് ചെ​യ്യാ​നും കേ​ന്ദ്ര ബാ​ങ്ക് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ത് സാ​ധ്യ​മാ​യാ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് പോ​ലെ മൊ​ബൈ​ൽ വാ​ല​റ്റ് ഉ​പ​യോ​ഗി​ക്കാ​നും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ക​ഴി​യും.

ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ ദ്വി​മാ​സ ധ​ന​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നി​ടെ ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.