ബൈജു രവീന്ദ്രനെ മാറ്റണം; കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ച് ബൈജൂസ് നിക്ഷേപകർ

ബൈജു രവീന്ദ്രനെ മാറ്റണം; കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ച് ബൈജൂസ് നിക്ഷേപകർ

February 23, 2024 0 By BizNews

ന്യൂഡൽഹി: ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.

കമ്പനിയിൽ ​ഓഡിറ്റ് നടത്തണമെന്നും ഇവർ കമ്പനി നിയമ ട്രിബ്യൂണലിന് മുമ്പാകെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയ ഡയറക്ടർ ബോർഡിനേയും നിയമിക്കണം. അതേസമയം, ബൈജുവിനേയും കുടുംബത്തേയും ഡയറക്ടർ ബോർഡിൽ നിന്നും മാറ്റാൻ ലക്ഷ്യമിട്ട് ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗവും ഇന്ന് നടക്കുന്നുണ്ട്. എന്നാൽ, ഈ യോഗം നിയമവിരുദ്ധമാണെന്നാണ് ബൈജു രവീന്ദ്രന്റെ വാദം.

നേരത്തെ കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതിയുടെ ഉത്തരവ് പുറത്ത് വരുന്നത് വരെ ജനറൽ ബോഡി യോഗം ചേർന്ന് ബൈജുവിനെ പുറത്താക്കരുതെന്നായിരുന്നു ഹൈകോടതി ഉത്തരവ്. എന്നാൽ, ജനറൽ ബോഡി യോഗവുമായി മുന്നോട്ട് പോകാൻ നിക്ഷേപകർ തീരുമാനിക്കുകയായിരുന്നു. കോടതി തീരുമാനത്തിന് അനുസരിച്ചാവും ബോർഡിൽ നിന്നും ബൈജു രവീന്ദ്രൻ പുറത്താകുക.

ബൈ​ജൂ​സി​ന്റെ മാ​തൃ​സ്ഥാ​പ​ന​മാ​യ തി​ങ്ക് ആ​ൻ​ഡ് ലേ​ണി​ന്റെ ബോ​ർ​ഡി​ൽ​നി​ന്ന് ബൈ​ജു​വി​നെ​യും ഭാ​ര്യ​യും സ​ഹ​സ്ഥാ​പ​ക​യു​മാ​യ ദി​വ്യ ഗോ​കു​ൽ​നാ​ഥി​നെ​യും ബൈ​ജു​വി​ന്റെ സ​ഹോ​ദ​ര​ൻ റി​ജു ര​വീ​ന്ദ്ര​നെ​യും പു​റ​ത്താ​ക്ക​ണ​മെ​ന്ന് പൊ​തു​യോ​ഗ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വ​മ്പ​ൻ ന​ഷ്ട​വും നി​ര​വ​ധി കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും നേ​രി​ടു​ന്ന ബൈ​ജു ര​വീ​ന്ദ്ര​ന് മ​റ്റൊ​രു തി​രി​ച്ച​ടി​യാ​ണ് ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ യോ​ഗ​വും പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള വോ​ട്ടെ​ടു​പ്പും. ഓ​ഡി​റ്റ​ർ രാ​ജി​​വെ​ച്ച​തും വാ​യ്പ ന​ൽ​കി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പാ​പ്പ​രാ​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​തും അ​മേ​രി​ക്ക​യി​ൽ വാ​യ്പ​യു​​ടെ തി​രി​ച്ച​ട​വ് സം​ബ​ന്ധി​ച്ച കോ​ട​തി ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ ആ​ഘാ​ത​മാ​യി.

അ​തി​നി​ടെ, ഓ​ഹ​രി ഉ​ട​മ​ക​ളെ ത​ണു​പ്പി​ക്കാ​ൻ ബൈ​ജു ര​വീ​ന്ദ്ര​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച ക​ത്ത​യ​ച്ചി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ ര​ണ്ട് നോ​ൺ-​എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​മെ​ന്നും പ​ണം വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ബൈ​ജു ക​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.