എലികളില്‍ നിന്ന് മനുഷ്യരിലേക്ക് ഹെപ്പറൈറ്റിസ് വൈറസുകള്‍ പടരുമെന്ന് പുതിയ പഠനം

എലികളില്‍ നിന്ന് മനുഷ്യരിലേക്ക് ഹെപ്പറൈറ്റിസ് വൈറസുകള്‍ പടരുമെന്ന് പുതിയ പഠനം

September 29, 2018 0 By

എലികളില്‍ നിന്നു ഹെപ്പറൈറ്റിസ് മനുഷ്യരിലേക്ക് എത്തിപ്പെടുമെന്ന് നേരത്തെ സൂചനകളൊന്നും ലഭ്യമായിരുന്നില്ല. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട മുന്നറിപ്പാണിതെന്നു ഹോങ് കോങ് സര്‍വകലാശാല ചൂണ്ടികാട്ടി. മനുഷ്യരിലെ ഹെപ്പറൈറ്റിസ് -ഇ വൈറസുമായി എലികളിലേതിനു അടുത്ത സാദൃശ്യമുണ്ടെന്നു അവര്‍ പറഞ്ഞു.

ഹോങ് കോങ് സ്വദേശിയായ 56-കാരനിലാണ് രോഗബാധ കണ്ടെത്തിയത്. അസാധാരണമായ കരള്‍രോഗം കണ്ടെത്തിയ ഇയാള്‍ക്ക് പിന്നീട് കരള്‍ മാറ്റിവെക്കേണ്ടാതായും വന്നു. എലിയുടെ അവശിഷ്ടം കലര്‍ന്ന ഭക്ഷണം കഴിച്ചതിലൂടെയാണ് ഇയാള്‍ രോഗബാധിതനായതെന്നു പഠനത്തനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏകദേശം രണ്ടുകോടി ആളുകളെയാണ് വര്‍ഷം തോറും ഹെപ്പറൈറ്റിസ് -ഇ ബാധിക്കുന്നത്. മലിനമായ വെള്ളത്തിലൂടെയാണ് ഇത് സാധാരണയായി പടരുന്നത്.